ഹൈദരാബാദ് സര്‍വകലാശാലയില്‍ എംബിഎ പഠിക്കാം
1974 ൽ സ്ഥാ​പി​ത​മാ​യ സെ​ന്‍ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹൈ​ദ​രാ​ബാ​ദ് . 2021 ലെ ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം​വ​ർ​ക്കി​ന്‍റെ (NIRF) റാ​ങ്കിം​ഗ് പ്ര​കാ​രം രാ​ജ്യ​ത്തെ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ ഒ​ന്‍പ​താം സ്ഥാ​ന​ത്താ​ണ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹൈ​ദ​രാ​ബാ​ദ്. 2019 ല്‍ ​നാ​കി​ന്‍റെ(NAAC) ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​മി​ന​ന്‍സ് പ​ദ​വി​യും (IoE) യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹൈ​ദ​രാ​ബാ​ദി​ന് ല​ഭി​ക്കു​ക​യു​ണ്ടാ​യി.​

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള 12 സ്‌​കൂ​ളു​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.
യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹൈ​ദ​രാ​ബാ​ദി​ലെ, സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷ​ത്തേ​ക്കു​ള്ള (2022-24) ലെ ​എം​ബി​എ കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണ​ിച്ചു.

ഒാ​ൺ​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​പേ​ക്ഷ​ക​ര്‍ ബി​രു​ദം/​ത​ത്തു​ല്യ യോ​ഗ്യ​ത (മൂ​ന്നു​വ​ര്‍ഷം) ഉ​ള്ള​വ​രും ഫ​സ്റ്റ് ക്ലാ​സി​ല്‍ കോ​ഴ്‌​സ് ജ​യി​ച്ച​വ​രു​മാ​യി​രി​ക്ക​ണം. ഈ ​അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ അ​വ​സാ​ന​വ​ര്‍ഷ ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

പ്ര​വേ​ശ​ന​ക്ര​മം

പ്ര​ത്യേ​ക പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്ലാ​ത്ത​തി​നാ​ല്‍, ഐ​ഐ​എം ന​ട​ത്തു​ന്ന കാ​റ്റ് (2021) സ്‌​കോ​ര്‍ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​വേ​ശ​നം. ഡി​സ്‌​ക​ഷ​ന്‍/​ഇ​ന്‍റ​ര്‍വ്യൂ എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ഫൈ​ന​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ക. ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ ഫീ​സ്

ഫീ​സ് ഒാ​ൺ​ലൈ​നാ​യി അ​ട​യ്ക്കാം. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 600 രൂ​പ​യും ഇ​ഡ​ബ്‌​ള്യു​എ​സ് വി​ഭാ​ഗ​ത്തി​ന് 550 രൂ​പ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ര്‍ക്ക് 400 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ര്‍ഗ- ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍ക്ക് 275/- രൂ​പ​യു​മാ​ണ് ഫീ​സ്. ഒ​രു ത​വ​ണ ഫീ​സ​ട​ച്ചാ​ല്‍ തി​രി​കെ ല​ഭി​ക്കു​ന്ന​ത​ല്ല.​അ​പേ​ക്ഷാ ന​മ്പ​റും ഫീ​സ​ട​യ്ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന പേ​മെ​ന്‍റ് ട്രാ​ന്‍സാ​ക്‌​ഷ​ന്‍ ന​മ്പ​റും രേ​ഖ​പ്പെടു​ത്തി​വ​യ്ക്ക​ണം.

വി​വി​ധ സ്‌​പെ​ഷ​ലൈ​സേ​ഷ​നു​ക​ള്‍

എം​ബി​എ​യ്ക്ക് 7 സ്‌​പെ​ഷ​ലൈ​സേ​ഷ​നു​ക​ള്‍ ല​ഭ്യ​മാ​ണ്. 1.മാ​ര്‍ക്ക​റ്റിം​ഗ്, 2.ഫൈ​നാ​ന്‍സ് 3.ഓ​പ്പ​റേ​ഷ​ന്‍സ് 4.ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ​സ് 5.ഓ​ണ്‍ട്ര​പ്ര​ണ​ര്‍ഷി​പ്പ് 6.ബി​സി​ന​സ് അ​ന​ല​റ്റി​ക്സ് 7.ബാ​ങ്കിം​ഗ്
റി​സ​ര്‍വേ​ഷ​ന്‍

ഇ​ഡ​ബ്‌​ള്യു​എ​സ്/​പി​ന്നാ​ക്ക/​പ​ട്ടി​ക​ജാ​തി/​വ​ര്‍ഗ്- ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള റി​സ​ര്‍വേ​ഷ​ന്‍ ല​ഭ്യ​മാ​ണ്. ഇ​ക്കാ​ര്യം, അ​പേ​ക്ഷ സ​മ​ര്‍പ്പ​ണ സ​മ​യ​ത്തു ത​ന്നെ സൂ​ചി​പ്പി​ക്കു​ക​യും നി​ര്‍ദി​ഷ്ട സ​ര്‍ട്ടി​ഫി​ക്കേ​റ്റു​ക​ള്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​ക​യും വേ​ണം. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷാ സ​മ​ര്‍പ്പ​ണ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്കും acad.uohyd.ac.in/mba 22.html.

ഡോ. ഡെയ്സൺ പാണേങ്ങാടൻ
9497315495