SAIL: 72 ഒ​​​ഴി​​​വ്
സ്റ്റീ​​​ൽ അ​​​ഥോ​​​റി​​​റ്റി ഒാ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് - കൊ​​​ളി​​​രീ​​​സ് ഡി​​​വി​​​ഷ​​​നി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.72 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ജാ​​​ർ​​​ഖ​​​ണ്ഡ്, വെ​​​സ്റ്റ് ബം​​​ഗാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. ഫെ​​​ബ്രു​​​വ​​​രി 14 മു​​​ത​​​ൽ ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: മാ​​​ർ​​​ച്ച് 10.

ഒാ​​​വ​​​ർ​​​മാ​​​ൻ എ​​​സ്-3(​​​ഒ​​​ഴി​​​വ് -19): മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ, കു​​​റ​​​ഞ്ഞ​​​ത് മൊ​​​ത്തം 50% മാ​​​ർ​​​ക്കോ​​​ടെ ത്രി​​​വ​​​ത്സ​​​ര മെെ​​​നിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ(​​​പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് 40% മാ​​​ർ​​​ക്ക് മ​​​തി), ഡി​​​ജി​​​എം​​​എ​​​സ് ഇ​​​ഷ്യൂ ചെ​​​യ്ത അം​​​ഗീ​​​കൃ​​​ത ഒാ​​​വ​​​ർ​​​മാ​​​ൻ​​​ഷി​​​പ്പ് കോം​​​പീ​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, അം​​​ഗീ​​​കൃ​​​ത ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, അം​​​ഗീ​​​കൃ​​​ത ഫാ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തെ യോ​​​ഗ്യ​​​താ​​​ന​​​ന്ത​​​ര പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 16,800-3%-24,110 രൂ​​​പ.

മെെ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ എ​​​സ്-1(​​​ഒ​​​ഴി​​​വ്-52): മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ സി​​​എം​​​ആ​​​ർ ന് ​​​കീ​​​ഴി​​​ൽ ഡി​​​ജി​​​എം​​​എ​​​സ് ഇ​​​ഷ്യൂ ചെ​​​യ്ത അം​​​ഗീ​​​കൃ​​​ത മെ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ കോം​​​പീ​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, അം​​​ഗീ​​​കൃ​​​ത ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, അം​​​ഗീ​​​കൃ​​​ത ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ യോ​​​ഗ്യ​​​താ​​​ന​​​ന്ത​​​ര പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 15,830-3%-22,150 രൂ​​​പ.

സ​​​ർ​​​വേ​​​യ​​​ർ എ​​​സ്-3 (ഒ​​​ഴി​​​വ്-1): മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ, കു​​​റ​​​ഞ്ഞ​​​ത് മൊ​​​ത്തം 50% മാ​​​ർ​​​ക്കോ​​​ടെ ഫു​​​ൾ​​​ടെെം ത്രി​​​വ​​​ത്സ​​​ര മെെ​​​നിം​​​ഗ് ആ​​​ൻ​​​ഡ് മെെ​​​ൻ സ​​​ർ​​​വേ ഡി​​​പ്ലോ​​​മ(​​​പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റെൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് 40% മാ​​​ർ​​​ക്ക് മ​​​തി), സ​​​ർ​​​വേ​​​യ​​​ർ കോം​​​പീ​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ യോ​​​ഗ്യ​​​താ​​​ന​​​ന്ത​​​ര പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 16,800-3%-24,110 രൂ​​​പ.
ഉ​​​യ​​​ർ​​​ന്ന പ്രാ​​​യം: 28 വ​​​യ​​​സ്. അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വു ല​​​ഭി​​​ക്കും.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.sail.co.in.