സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍
കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന സ്മാ​ർ​ട് ഇ​ന്ത്യാ ഹാ​ക്ക​ത്തോ​ണി​ൽ സാ​ങ്കേ​തി​ക കോ​ഴ്സു​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. രാ​ജ്യം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഒ​രു​ക്കു​ക​യാ​ണു ല​ക്ഷ്യം. ഹാ​ക്ക​ത്തോ​ണി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം മു​ൻ​കൈ​യെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും മി​ക​ച്ച വ്യ​വ​സാ​യ വി​ദ​ഗ്ധ​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും സ​ഹക​ര​ണ​ത്തോ​ടെ 45 മ​ണി​ക്കൂ​ർ പ​രി​ശീ​ല​ന​മാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ഏ​തു സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാം. 14നു ​തു​ട​ങ്ങു​ന്ന പ​രി​ശീ​ല​നം ഫെ​ബ്രു​വ​രി ഏ​ഴു വ​രെ ദീ​ർ​ഘി​ക്കും. ഈ ​മാ​സം 20 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സ്മാ​ർ​ട്ട് ഇ​ന്ത്യാ ഹാ​ക്ക​ത്തോ​ണി​ന്‍റെ മൂ​ന്നാം എ​ഡി​ഷ​നാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. പ്ര​ശ്ന പ​രിഹാ​രം കാ​ണേ​ണ്ട പ്ര​ത്യേ​ക തീ​മു​ക​ളും പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.

സ്മാ​ർ​ട്ട് ക​മ്യൂ​ണി​ക്കേ​ഷ​ൻ, അ​ഗ്രി​ക്ക​ൾ​ച്ച​ർ ആ​ൻ​ഡ് റൂ​റ​ൽ ഡെവ​ല​പ്മെ​ന്‍റ്, ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ് ബ​യോ മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ്, സ്മാ​ർ​ട് വെ​ഹി​ക്കി​ൾ​സ്, ഫു​ഡ് ടെ​ക്നോ​ള​ജി, റോ​ബ​ട്ടി​ക്സ് ആ​ൻ​ഡ് ഡ്രോ​ൺ​സ്, വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്, ക്ലീ​ൻ വാ​ട്ട​ർ, റി​ന്യു​വ​ബ​ൾ എ​ന​ർ​ജി, സെ​ക്യൂ​രി​റ്റി സ​ർ​വ​ല​യ​ൻ​സ് എ​ന്നി​വ​യാ​ണു പ്ര​ധാ​ന തീ​മു​ക​ൾ.

കൂ​ടാ​തെ ടൂ​റി​സം, റീ​ട്ടെ​യി​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ത്തി​നാ​യി മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ബ്സൈ​റ്റ്: http://www.sih. gov.in/sih2019. ഫോ​ൺ: +91 20 49006587.