ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി യു​ജിസി ന​ൽ​കു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി ഒ​റ്റ​പ്പെ​ൺ​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​നും പു​തു​ക്ക​ലി​നും ന​വം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം. 2018- 19 വ​ർ​ഷം അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ പി​ജി കോ​ഴ്സി​നു പ​ഠി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പ്രാ​യം 30 വ​യ​സ് ക​വി​യ​രു​ത്. 36200 രൂ​പ വീ​തം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണു സ്കോ​ള​ർ​ഷി​പ്പു ന​ൽ​കു​ക. പ​ഠ​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യാ​കും ര​ണ്ടാം വ​ർ​ഷ​ത്തേ​ക്കു സ്കോ​ള​ർ​ഷി​പ്പി​നു പ​രി​ഗ​ണി​ക്കു​ക. ഓ​രോ വ​ർ​ഷ​വും 3000 സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കും. https://scholarships.gov.in.