കാലിഫോർണിയ: ഫോമ കൾചറൽ ഫോറം പ്രവർത്തനോദ്ഘാടനം മാർച്ച് 30ന് നടന്നു. രാത്രി ഒന്പതിന് സൂമിലൂടെ വിളിച്ചുചേർത്ത ചടങ്ങിൽ മുഖ്യാതിഥിയായ സിനിമാ നിർമാതാവും നടിയുമായ സാന്ദ്ര തോമസ് കൾചറൽ ഫോറത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫോമയുടെ വളരെ പ്രധാനപ്പെട്ട കമ്മിറ്റിയാണ് കൾചറൽ ഫോറം എന്നും അതിനെ നയിക്കാൻ ഡാനിഷിനെയും മറ്റു കമ്മിറ്റി അംഗങ്ങളെയും ഫോമ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തതെന്നും അധ്യക്ഷ പ്രസംഗത്തിൽ ബേബി മണക്കുന്നേൽ പറഞ്ഞു.
ഫോമ കൾചറൽ ഫോറം ചെയർമാൻ ഡാനിഷ് തോമസ് സ്വാഗതം ആശംസിക്കുകയും കൾചറൽ ഫോറത്തിന്റെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഏവരുടെയും പിന്തുണയും അഭ്യർഥിക്കുകയും ചെയ്തു.
ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, കൾചറൽ ഫോറം വൈസ് ചെയർമാൻ ബിനീഷ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജിജോ ചിറയിൽ, കമ്മിറ്റി അംഗങ്ങളായ ബിഷോയ് കോപ്പാറ, മിനോസ് എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.
കൾചറൽ ഫോറം അംഗമായ ഷാന മോഹനൻ ഉദ്ഘാടന ചടങ്ങിന്റെ അവതാരകയായി പ്രവർത്തിച്ചു. വൺമാൻഷോ എന്ന പ്രോഗ്രാമിലൂടെ ഏവർക്കും സുപരിചിതനായ മിമിക്രി കലാകാരൻ സാബു തിരുവല്ലയുടെ കോമഡി ഷോ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഗായകരുടെ സംഗീത നിശയും ഉണ്ടായിരുന്നു.
ദുർഗാലക്ഷ്മി (അരിസോന), ശബരീനാഥ് നായർ (ന്യൂയോർക്ക്), അനുശ്രീ ജിജിത്ത് (ഇൻഡ്യാന), റിയാന ഡാനിഷ് (കാലിഫോർണിയ), പ്രീത സായൂജ് (കൊളറാഡോ), സിജി ആനന്ദ് (ന്യൂജഴ്സി), ശ്രീലക്ഷ്മി അജയ് (കനക്ടികട്ട്), മിഥുൻ കുഞ്ചെറിയ (ഫ്ലോറിഡ), രശ്മി നായർ (ടെക്സസ്) എന്നിവർ ആലപിച്ച ഗാനങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
കൾചറൽ ഫോറം സെക്രട്ടറി ജെയിംസ് കല്ലറക്കാനിയിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും ഈ പരിപാടി വൻ വിജയമാക്കുവാൻ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും, പങ്കെടുത്ത കലാകാരന്മാർക്കും കമ്മിറ്റിയുടെ പേരിൽ നന്ദി അറിയിച്ചു.