ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സം​ഗ മ​ത്സ​രം മൂ​ന്നാം സീ​സ​ണി​ലേ​ക്ക്
Friday, March 28, 2025 4:16 PM IST
ന്യൂയോർക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സം​ഗ മ​ത്സ​രം മൂ​ന്നാം സീ​സ​ണി​ലേ​ക്ക് ക​ട​ക്കു​ന്നു. മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കാ​യി ഈ ​സീ​സ​ണി​ലും 10 ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡു​ക​ളു​ണ്ട്. ആ​ദ്യ​ഘ​ട്ട മ​ത്സ​രം ഏ​പ്രി​ൽ 15 വ​രെ​യാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ജൂ​ണി​യ​ർ, സീ​നി​യ​ർ കാ​റ്റ​ഗ​റി​ക​ളി​ലെ ഇം​ഗ്ലീഷ്, മ​ല​യാ​ളം വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 25 വീ​തം പേ​ർ​ക്കു ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ക്കാം. ര​ണ്ടാം റൗ​ണ്ടി​ൽ വി​ജ​യി​ക്കു​ന്ന 13 വീ​തം വി​ദ്യാ​ർ​ഥി​ക​ൾ ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തും.

ര​ജി​സ്‌​റ്റ​ർ ചെ​യ്യു​ന്ന സ​മ​യ​ത്തു പ​ഠി​ക്കു​ന്ന ഗ്രേ​ഡ് അ​നു​സ​രി​ച്ച്, ഏ​ഴാം ക്ലാ​സ് മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള​വ​ർ​ക്കു ജൂ​ണി​യ​റി​ലും 11-ാം ക്ലാ​സ് മു​ത​ൽ ഡി​ഗ്രി അ​വ​സാ​ന​വ​ർ​ഷം വ​രെ​യു​ള്ള​വ​ർ​ക്കു സീ​നി​യ​റി​ലും മ​ത്സ​രി​ക്കാം. ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഓ​ഗ​സ്റ്റ‌് എ​ട്ടി​നും ഒ​ന്പ​തി​നും പാ​ല​യി​ൽ.



പ്ര​സം​ഗ​വി​ഷ​യം: ലോ​ക​സ​മാ​ധാ​നം, മൂ​ന്ന് മി​നി​റ്റി​ൽ ക​വി​യാ​ത്ത പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ, ഗൂ​ഗി​ൾ​ഫോ​മി​ലൂ​ടെ അ​പ്ലോ​ഡ് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.ormaspeech.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഫോ​ൺ: എ​ബി ജെ. ​ജോ​സ് - 9074177464, ജോ​സ് തോ​മ​സ് - +1 412 656 4853. ഓ​ഗ​സ്റ്റ് എ‌​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​വും ര​ജി​സ്ട്രേ​ഷ​നും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി‌​യാ​ണ് ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി നി​ര​ന്ത​ര പ്ര​സം​ഗ പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളെ ഫി​നാ​ല​യി​ലേ​ക്ക് ത​യാ​റാ​ക്കു​ന്ന​ത്.

മു​ൻ സീ​സ​ണു​ക​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ളും വി​ജ​യി​ക​ളും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മൂ​ന്നാം സീ​സ​ണി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

https://youtu.be/QsKSeVM8pPY