ഡാ​ള​സി​ൽ സൗ​ജ​ന്യ ബൈ​ബി​ൾ പ​ഠ​ന പ​ര​മ്പ​ര‌യ്ക്ക് വെള്ളിയാഴ്ച തുടക്കം
Wednesday, April 2, 2025 7:50 AM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സി​ൽ മ​ല​യാ​ളം ബൈ​ബി​ൾ സ്റ്റ​ഡി ഫെ​ലോ​ഷി​പ്പി​ന് ഈ ​ആ​ഴ്ച തു​ട​ക്ക​മാ​വു​ന്നു. ലൈ​ഫ് ഫോ​ക്ക​സ് മീ​ഡി​യ​യും ബി​ബി​സി ക​രോ​ൾ​ട്ട​നും ചേ​ർ​ന്നൊ​രു​ക്കു​ന്ന ചി​ട്ട​യാ​യ ബൈ​ബി​ൾ പ​ഠ​ന പ​ര​മ്പ​ര ഈ ​വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.

ക​രോ​ൾ​ട്ട​നി​ലെ റോ​സ്മീ​ഡ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ലെ അ​ർ​മാ​ഡി​ലോ ഹാ​ളി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം 7.30 മു​ത​ൽ 8.30 വ​രെ​യാ​ണ് പ​രി​പാ​ടി. ഡാ​ള​സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ഉ​ൾ​പ്പെ​ടെ പ​രി​ശീ​ല​നം നേ​ടി​യ അ​ധ്യാ​പ​ക​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വ​രു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശി​ശു​പ​രി​ച​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.​പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

QR CODE SCAN or Link click https://docs.google.com/forms/d/e/1FAIpQLSeGwvC3s_uEbnIlksLoZCXHzEbct-A8LaOUxQAzMo0jVuqxng/viewform ചെ​യ്യൂ ഇ​ന്നു​ത​ന്നെ സ​മ്മാ​നം ഉ​റ​പ്പാ​ക്കൂ

www.lifefocuz.org

വി​വ​ര​ങ്ങ​ൾ​ക്ക്: ജിം​സ് മാ​മ്മ​ൻ: 936 676 9327, ജേ​റി മോ​ഡ‌​യി​ൽ: 817 734 6991.