ഹൂ​സ്റ്റ​ണി​ൽ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫെ​സ്റ്റ്: മു​ഖ്യാ​തി​ഥി​യാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ക്കും
Wednesday, April 2, 2025 7:56 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ന്ധ ​ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ഫെ​സ്റ്റ് 2025ന്‍റെ ​ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. മേയ് 24ന് ​വ​ർ​ണപ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ളും ന​യ​ന മ​നോ​ഹ​ര കാ​ഴ്ച​ക​ളും ആ​സ്വാ​ദ​ക ല​ക്ഷ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ച ഷാ​ൻ റ​ഹ്മാ​ൻ ലൈ​വ് ഇ​ൻ മ്യൂ​സി​ക് ഷോ​യും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി 12 മ​ണി​ക്കൂ​ർ നീ​ളു​ന്ന മു​ഴുദി​ന പ​രി​പാ​ടി​ക​ളാണ് ഒരുക്കുന്നത്.



ആ​ഘോ​ഷദി​ന​ത്തി​ന് മാ​റ്റുകൂ​ട്ടു​വാ​ൻ കോ​ൺ​ഗ്ര​സ് വ​ർ​ക്കിംഗ് ക​മ്മി​റ്റി അം​ഗ​വും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റുമാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഹൂ​സ്റ്റ​ണി​ൽ എ​ത്തി​ച്ചേ​രു​ന്ന​തും ഫെ​സ്റ്റിന്‍റെ മു​ഖ്യാ​തി​ഥി​യു​മാ​യി​രി​ക്കു​മെ​ന്ന് ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ഫെ​സ്റ്റ് സം​ഘാ​ട​ക​നും ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് ചെ​യ​ർ​മാ​നു​മാ​യ ജെ​യിം​സ് കൂ​ട​ൽ അ​റി​യി​ച്ചു.