എട്ട് വയസുകാരിയെയും മുത്തശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Wednesday, March 26, 2025 7:09 AM IST
പി.പി. ചെറിയാൻ
ഫ്ലോ​റി​ഡ: എ​ട്ട് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കൊ​ന്ന ശേ​ഷം മു​ത്ത​ശിയേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കി. അ​മേ​രി​ക്ക​ന്‍ സ​മ​യം വ്യാ​ഴാ​ഴ്ച രാത്രി 8.15നാ​ണ് വി​ഷ മി​ശ്രി​തം സി​ര​ക​ളി​ൽ കു​ത്തി​വ​ച്ച് പ്ര​തി എ​ഡ്വേ​ഡ് ജെ​യിം​സ് സ്റ്റാ​ര്‍​ക്കി​ന്‍റെ(63) വ​ധ​ശി​ക്ഷ ഫ്ലോ​റി​ഡ സ്റ്റേ​റ്റ് ജ​യി​ലി​ല്‍ ന​ട​പ്പാ​ക്കി​യ​ത്.

യു​എ​സ് സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച ജെ​യിം​സി​ന്‍റെ അ​ന്തി​മ അ​പ്പീ​ല്‍ ത​ള്ളി​യ​തോ​ടെ​യാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. 1993 സെ​പ്റ്റം​ബ​ര്‍ 19നാ​ണ് എ​ട്ടു വ​യ​സു​കാ​രി ടോ​ണി നോ​യ്ന​റെ​ന്ന ബാ​ലി​ക​യേ​യും 58 വ​യ​സു​ള്ള മു​ത്ത​ശി ബെ​റ്റി ഡി​ക്കി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഈ ​വ​ധ​ശി​ക്ഷ കൂ​ടി ന​ട​പ്പാ​ക്കി​യ​തോ​ടെ യു​എ​സി​ല്‍ ഈ ​ആ​ഴ്ച ന​ട​ത്തി​യ നാ​ലാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. ഓ​ക്‌ല​ഹോ​മ​യി​ൽ സ്ത്രീ​യെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ലും ഒ​രാ​ള്‍​ക്ക് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച അ​രി​സോ​ണ​യി​ലും ചൊ​വ്വാ​ഴ്ച ലൂ​സി​യാ​ന​യി​ലും ഓ​രോ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ലൂ​സി​യാ​ന​യി​ല്‍ വീ​ണ്ടും വ​ധ​ശി​ക്ഷ വീ​ണ്ടും ന​ട​പ്പി​ലാ​ക്കി​യ​ത്.

ഓ​ര്‍​ലാ​ന്‍റോ​യ്ക്ക് വ​ട​ക്ക് ഭാ​ഗ​ത്തു കാ​സ​ല്‍​ബെ​റി​യി​ലെ ബെ​റ്റി ഡി​ക്കി​ന്‍റെ വീ​ട്ടി​ല്‍ ഒ​രു മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം ബാ​ലി​ക​യേ​യും മു​ത്ത​ശി​യേ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.