സെ​ഗ്വേ​യു​ടെ 2,20,000 സ്കൂ​ട്ട​റു​ക​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു
Wednesday, March 26, 2025 6:59 AM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ വി​റ്റ​ഴി​ച്ച സെ​ഗ്വേ​യു​ടെ 2,20,000 സ്കൂ​ട്ട​റു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഉ​ത്ത​ര​വ്. സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ഴു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഈ ​സ്കൂ​ട്ട​റു​ക​ൾ കൈ​വ​ശ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ട​ൻ ത​ന്നെ അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ത്തി സെ​ഗ്വേ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും സൗ​ജ​ന്യ അ​റ്റ​കു​റ്റ​പ്പ​ണി കി​റ്റ് ചോ​ദി​ച്ചു വാ​ങ്ങ​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

യു​എ​സ് ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന സു​ര​ക്ഷാ ക​മ്മീ​ഷ​ൻ​ന്‍റെ അ​റി​യി​പ്പ് അ​നു​സ​രി​ച്ച്, സെ​ഗ്വേ​യു​ടെ നി​നെ​ബോ​ട്ട് മാ​ക്സ് G30P, മാ​ക്സ് G30LP കി​ക്ക് സ്കൂ​ട്ട​റു​ക​ളി​ലെ മ​ട​ക്കാ​വു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​ത്തി​നി​ടെ പ​രാ​ജ​യ​പ്പെ​ടാം. ഇ​ത് സ്കൂ​ട്ട​റു​ക​ളു​ടെ ഹാ​ൻ​ഡി​ൽ​ബാ​റു​ക​ളോ സ്റ്റെ​മോ മ​ട​ങ്ങാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്യും.

ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ൾ​ക്ക് ഇ​വ കാ​ര​ണ​മാ​കു​മെ​ന്ന് ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​സെ​ഗ്വേ​യ്ക്ക് ഫോ​ൾ​ഡിം​ഗ് മെ​ക്കാ​നി​സം പ​രാ​ജ​യ​പ്പെ​ട്ട​താ​യി 68 റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ട സ്കൂ​ട്ട​റു​ക​ളു​ടെ ലോ​ക്കിംഗ് സം​വി​ധാ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നും ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഘ​ട്ടം ഘ​ട്ട​മാ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് സെ​ഗ്വേ പ​റ​യു​ന്നു.

വി​പ​ണി​യി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച സെ​ഗ്വേ സ്കൂ​ട്ട​റു​ക​ൾ ചൈ​ന​യി​ലും മ​ലേ​ഷ്യ​യി​ലും നി​ർ​മിച്ച​തും യു​എ​സി​ലു​ട​നീ​ള​മു​ള്ള റീ​ട്ടെ​യി​ല​ർ​മാ​രി​ൽ ബെ​സ്റ്റ് ബൈ, ​കോ​സ്റ്റ്കോ, വാ​ൾ​മാ​ർ​ട്ട്, ടാ​ർ​ഗെ​റ്റ്, സാം​സ് ക്ല​ബ് എ​ന്നി​വ​യി​ലും 2020 ജ​നു​വ​രി മു​ത​ൽ 2025 ഫെ​ബ്രു​വ​രി വ​രെ Segway.com, Amazon.com എ​ന്നി​വ​യി​ൽ ഓ​ൺ​ലൈ​നാ​യും വി​റ്റ​വ​യാ​ണ്. വി​ൽ​പ​ന വി​ല ഡോളർ 600 മു​ത​ൽ 1,000 ഡോ​ള​ർ വ​രെ​യാ​ണ്.