ട്രം​പി​നെ​യും മ​സ്കി​നെ​യും വി​മ​ർ​ശി​ച്ച് സാ​ൻ​ഡേ​ഴ്‌​സും അ​ല​ക്‌​സാ​ണ്ട്രി​യ ഒ​കാ​സി​യോ‌‌‌​യും
Saturday, March 22, 2025 3:09 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്‌​സും പ്ര​തി​നി​ധി അ​ല​ക്‌​സാ​ണ്ട്രി​യ ഒ​കാ​സി​യോ-​കോ​ർ​ട്ടെ​സും.

നെ​വാ​ഡ​യി​ൽ ന​ട​ന്ന റാ​ലി​യി​ലാ​ണ് ഇ​രു​വ​രും രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് പ​ക​രം സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് ട്രം​പും മ​സ്‌​കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

അമേരിക്കയെ ഒരു പ്രഭുവർഗ രാജ്യമാക്കി മാറ്റാൻ ട്രംപിനെയും മസ്‌കിനെയും അനുവദിക്കില്ലെന്നും ഇരുവരും പറഞ്ഞു.