ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും
Thursday, January 30, 2025 1:22 PM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം. 30,000 കു​ടി​യേ​റ്റ​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യം ഗ്വാ​ണ്ട​നാ​മോ​യി​ൽ ഒ​രു​ക്കാ​ൻ പെ​ന്‍റ​ഗ​ണി​നും ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വ​കു​പ്പി​നും ഉ​ത്ത​ര​വ് ന​ൽ​കു​മെ​ന്നു ട്രം​പ് പ​റ​ഞ്ഞു. ക്യൂ​ബ​യി​ലെ ഗ്വാ​ണ്ട​നാ​മോ ബേ​യി​ൽ യു​എ​സ് നാ​വി​ക താ​വ​ള​ത്തി​ലാ​ണ് ഭീ​ക​ര​രെ പാ​ർ​പ്പി​ക്കാ​റു​ള്ള അ​തീ​വ​സു​ര​ക്ഷ​യു​ള്ള ഈ ​ജ​യി​ൽ.

"അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്കു ഭീ​ഷ​ണി​യാ​യ ‌നി​യ​മ​വി​രു​ദ്ധ, ക്രി​മി​ന​ൽ കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​ർ വ​ള​രെ മോ​ശ​ക്കാ​രാ​ണ്. അ​വ​രു​ടെ രാ​ജ്യ​ങ്ങ​ൾ​പോ​ലും അ​വ​രെ സ്വീ​ക​രി​ക്കി​ല്ല. യു​എ​സി​ൽ​നി​ന്നു നാ​ടു​ക​ട​ത്തി​യാ​ൽ അ​വ​ർ തി​രി​ച്ചു​വ​രാ​നും ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണു ഗ്വാ​ണ്ട​നാ​മോ​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത്’’ -ട്രം​പ് പ​റ​ഞ്ഞു.

2001 സെ​പ്റ്റം​ബ​ർ 11ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു വി​ദേ​ശ​ഭീ​ക​ര​രെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രെ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​നാ​ണ് 2002ൽ ​അ​ന്ന​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷ് ഗ്വാ​ണ്ട​നാ​മോ​യി​ൽ ജ​യി​ൽ തു​റ​ന്ന​ത്. നി​ല​വി​ൽ 15 ത​ട​വു​കാ​രു​ണ്ട്.

ഭീ​ക​ര​ർ​ക്കു​ള്ള ജ​യി​ല​റ​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യാ​ണു കു​ടി​യേ​റ്റ​ക്കാ​ർ​ക്കു സൗ​ക​ര്യം ഒ​രു​ക്കു​ക​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, അ​തി​ക്രൂ​ര​മാ​യ തീ​രു​മാ​ന​മാ​ണു ട്രം​പി​ന്‍റേ​തെ​ന്നു ക്യൂ​ബ പ്ര​തി​ക​രി​ച്ചു.