ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, January 25, 2025 12:21 PM IST
രഞ്ജിനി രാമചന്ദ്രൻ
കൊ​ച്ചി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കൊ​ച്ചി ഗോ​കു​ലം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ (സാ​മു​വ​ൽ ഈ​ശോ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബെ​സ്റ്റ് എ​ന്‍റ​ർ​ടൈ​ന​ർ പ്രോ​ഗ്രാം പു​ര​സ്‌​കാ​ര​ത്തി​ന് സെ​ർ​ഗോ വി​ജ​യ​രാ​ജ് അ​ർ​ഹ​നാ​യി. കെ.​ജെ. മാ​ക്സി എം​എ​ൽ​എ ഫ​ല​ക​വും ബി​ജു ക​ട്ട​ത്ത​റ പ്ര​ശ​സ്തി​പ​ത്ര​വും ചെ​ക്കും ന​ൽ​കി.



ബെ​സ്റ്റ് ന്യൂ​സ് പ്രൊ​ഡ്യൂ​സ​ർ പു​ര​സ്‌​കാ​ര​ത്തി​ന് വി. ​അ​പ​ർ​ണ അ​ർ​ഹ​യാ​യി. മാ​ണി സി ​കാ​പ്പ​ൻ എം​എ​ൽ​എ ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും റാ​ണി തോ​മ​സ് (ബെ​റാ​ഖ എ​ലൈ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ) ചെ​ക്കും ന​ൽ​കി.



ബെ​സ്റ്റ് റേ​ഡി​യോ ജേ​ണ​ലി​സ്റ്റ് പു​ര​സ്‌​കാ​ര​ത്തി​ന് ഫ​സ​ൽ അ​ർ​ഹ​നാ​യി. പ്ര​ഫ. കെ.​വി. തോ​മ​സ് ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ജി​ജു കു​ള​ങ്ങ​ര ചെ​ക്കും ന​ൽ​കി.



സ്പെ​ഷ്യ​ൽ ജൂ​റി മെ​ൻ​ഷ​ൻ പു​ര​സ്‌​കാ​ര​ത്തി​ന് ബി. ​അ​ഭി​ജി​ത്ത് അ​ർ​ഹ​നാ​യി. കെ.​വി. തോ​മ​സ് ഫ​ല​ക​വും ബി​ജു കി​ഴ​ക്കേ​കോ​ട്ട് പ്ര​ശ​സ്തി​പ​ത്ര​വും ജോ​ൺ ടൈ​റ്റ​സ് (എ​യ്റോ ക​ൺ​ട്രോ​ൾ, കു​മ്പ​നാ​ട് ഹെ​റി​റ്റേ​ജ് ഹോ​ട്ട​ൽ) ചെ​ക്കും കൈ​മാ​റി.



രാ​ജേ​ഷ് ആ​ർ. നാ​ഥ് ബെ​സ്റ്റ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. ​കെ.വി. ​തോ​മ​സ് ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും റാ​ണി തോ​മ​സ്(ബെ​റാ​ഖ എ​ലൈ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ) ചെ​ക്കും ന​ൽ​കി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കേ​ര​ള ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ പ്ര​ഫ. കെ ​വി തോ​മ​സ്, ഹൈ​ബി ഈ​ഡ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം. ​ജോ​ൺ, മാ​ണി സി. ​കാ​പ്പ​ൻ, ടി ​ജെ വി​നോ​ദ്, കെ. ​ജെ. മാ​ക്സി, മു​ൻ എം​പി സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ എ​സ് ബാ​ബു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ണി ലൂ​ക്കോ​സ്,

സാ​ജ​ൻ, മി​നി സാ​ജ​ൻ, സു​മേ​ഷ് അ​ച്ചു​ത​ൻ, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​ൻ, ദി​ലീ​പ് വ​ർ​ഗീ​സ്, അ​നി​യ​ൻ ജോ​ർ​ജ്, ഷി​ജോ പൗ​ലോ​സ്, സു​നി​ൽ തൈ​മ​റ്റം, രാ​ജു പ​ള്ള​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ റോ​യ് മു​ള​കു​ന്നം​പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​താ​പ് ജ​യ​ല​ക്ഷ്മി നാ​യ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.