ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Thursday, January 30, 2025 12:17 PM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​യി. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്ത ടൂ​ർ​ണ​മെ​ന്‍റി​ൽ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ മ​ത്സ​രി​ച്ചു.



ബി​ജേ​ഷ് തോ​മ​സ് (ന്യൂ​യോ​ർ​ക്ക് ശാ​ലേം മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്), മി​ഥു​ൻ ജോ​സ് (ന്യൂ​യോ​ർ​ക്ക് എ​പ്പി​ഫ​നി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്) എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ഒ​ന്നാം സ്ഥാ​ന​ത്തി​ന്‌ അ​ർ​ഹ​രാ​യി. അ​റ്റ്ലാ​ന്‍റാ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അം​ഗ​ങ്ങ​ളാ​യ എ​ബ്ര​ഹാം ജോ​ൺ, ഷി​ജോ മാ​ത്യു എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി.



ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ വി​ജ​യി​ക​ൾ​ക്ക് എ​വ​ർ റോ​ളിംഗ് ട്രോ​ഫി​യും കാഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. കാ​ർ​മേ​ൽ സെന്‍റ​ർ കോ​ർ ക​മ്മിറ്റി, റ​വ. സ്ക​റി​യ വ​ർ​ഗീസ്, റ​വ. ജേ​ക്ക​ബ് തോ​മ​സ്, ഫി​ലി​പ്പ് മാ​ത്യു(ക​ൺ​വീ​ന​ർ), ഷൈ​നോ തോ​മ​സ് (ക​ൺ​വീ​ന​ർ), അ​റ്റ്ലാന്‍റാ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അം​ഗ​ങ്ങ​ളും ടൂ​ർ​ണ​മെ​ന്‍റിന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.