ഭ​ക്തി​ഗാ​ന ര​ച​യി​താ​വ് സ​തീ​ഷ് കെ. ​മേ​നോ​നെ കെ​എ​ച്ച്എ​ൻ​എ ആ​ദ​രി​ച്ചു
Tuesday, January 28, 2025 3:09 PM IST
ജ​യ​പ്ര​കാ​ശ് നാ​യ​ര്‍
ന്യൂ​യോ​ർ​ക്ക്: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന്യൂ​യോ​ർ​ക്കി​ലെ വൈ​ഷ്ണ​വ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ബ്രീ​ത്ത് മ്യൂ​സി​ക് അ​ക്കാ​ദ​മി ഡി​ട്രോ​യി​റ്റി​ന്‍റെ ഭ​ക്തി​ഗാ​ന​മേ​ള അ​ര​ങ്ങേ​റി. അ​യ്യ​പ്പ സേ​വാ​സം​ഘ​വും കൃ​ഷ്ണ​കൃ​പാ മ്യൂ​സി​ക് ടീ​മും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഈ ​അ​യ്യ​പ്പ ഗാ​ന​മേ​ള​യി​ലെ ശ്ര​ദ്ധേ​യ​മാ​യ പ​ല ഗാ​ന​ങ്ങ​ളും സ​തീ​ഷ് കെ. ​മേ​നോ​ൻ ര​ചി​ച്ച​താ​യി​രു​ന്നു. അ​നി​ത കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഗാ​ന​മേ​ള​യി​ൽ ഡി​ട്രോ​യി​റ്റി​ൽ നി​ന്നെ​ത്തി​യ ബ്രീ​ത്ത് മ്യൂ​സി​ക് അ​ക്കാ​ദ​മി ടീ​മം​ഗ​ങ്ങ​ൾ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ൽ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഒ​രു​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഗീ​ത​ക്ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചു.

അ​യ്യ​പ്പ​സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഗോ​പി​നാ​ഥ് കു​റു​പ്പും കൃ​ഷ്ണ​കൃ​പാ മ്യൂ​സി​ക്കി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കെ. ​മേ​നോ​നും എ​ൻ​ബി​എ പ്ര​സി​ഡ​ന്‍റ് ജ​നാ​ർ​ദ്ദ​ന​ൻ തോ​പ്പി​ലും ചേ​ർ​ന്ന് മ​ണ്ഡ​പ​ത്തി​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.



രാ​ധാ​മ​ണി നാ​യ​രു​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഈ​ശ്വ​ര​പ്രാ​ർ​ഥന​യ്ക്ക് ശേ​ഷം അ​യ്യ​പ്പ സേ​വാ​സം​ഘം സെ​ക്ര​ട്ട​റി​യും കെ​എ​ച്ച്എ​ൻ​എ ട്ര​ഷ​റ​റു​മാ​യ ര​ഘു​വ​ര​ൻ നാ​യ​ർ ഡി​ട്രോ​യി​റ്റ് ബ്രീ​ത്ത് മ്യൂ​സി​ക് അ​ക്കാ​ദ​മി​യു​ടെ അം​ഗ​ങ്ങ​ളെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ് കു​റു​പ്പ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ശോ​ഭ ക​റു​വ​ക്കാ​ട്ട് മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി. സ​തീ​ഷ് മേ​നോ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ബ്രീ​ത്ത് മ്യൂ​സി​ക് അ​ക്കാ​ദ​മി​യി​ലെ എ​ല്ലാ​വ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് എ​ൻ​ബി​എ​യു​ടെ മു​ൻ സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ശ്ലാ​ഘ​നീ​യ​മാ​യി​രു​ന്നു. മ​ണി​മ​ണ്ഡ​പം അ​ല​ങ്ക​രി​ച്ച​ത് സു​ധാ​ക​ര​ൻ പി​ള്ള​യാ​ണ്.

കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷ പി​ള്ള വി​രാ​ട് 25 സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 17 മു​ത​ൽ 19 വ​രെ ന്യൂ​ജ​ഴ്സി​യി​ലെ അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി​യി​ലു​ള്ള എം​ജി​എം റി​സോ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ൽ ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.​



തു​ട​ർ​ന്ന് കെ​എ​ച്ച്എ​ൻ​എ ട്ര​ഷ​റ​ർ ര​ഘു​വ​ര​ൻ നാ​യ​രും ചെ​യ​ർ​മാ​ൻ ഗോ​പി​നാ​ഥ് കു​റു​പ്പും ചേ​ർ​ന്ന് റ​ജി​സ്ട്രേ​ഷ​ൻ പാ​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. നൂ​റു ക​ണ​ക്കി​ന് ഭ​ക്തി​ഗാ​ന​ങ്ങ​ൾ ര​ചി​ച്ച സ​തീ​ഷ് കെ. ​മേ​നോ​നെ​കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷാ പി​ള്ള​യും ചെ​യ​ർ​മാ​ൻ ഗോ​പി​നാ​ഥ് കു​റു​പ്പും ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ട്ര​ഷ​റ​ർ ര​ഘു​വ​ര​ൻ നാ​യ​ർ, ട്ര​സ്റ്റീ ബോ​ർ​ഡ് മെ​മ്പ​ർ വ​ന​ജ നാ​യ​ർ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ രാ​ധാ​മ​ണി നാ​യ​ർ, എ​ന്‍എ​സ്എ​സ് ഹ​ഡ്സ​ൺ വാ​ലി പ്ര​സി​ഡ​ന്‍റ് ജി.​കെ. നാ​യ​ർ, എ​ന്‍ബിഎ പ്ര​സി​ഡ​ന്‍റ് ജ​നാ​ർ​ദ്ദ​ന​ൻ തോ​പ്പി​ൽ,

മ​ഹി​മ പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ പ​ണി​ക്ക​ർ, എ​സ്എ​ന്‍എ ​ചെ​യ​ർ​മാ​ൻ സ​ഹൃ​ദ​യ പ​ണി​ക്ക​ർ, കെഎ​ച്ച്എ​ന്‍എ ​ന്യൂ​യോ​ർ​ക്ക് ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ത​മ്പി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.