നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ മ​ണ്ഡ​ല​കാ​ല ഭ​ജ​നാ സ​മാ​പ​നം 12ന്
Thursday, January 9, 2025 3:43 PM IST
ജ​യ​പ്ര​കാ​ശ് നാ​യ​ർ
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​വം​ബ​ർ മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​യും ന​ട​ന്നു​വ​രു​ന്ന മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ​ഭ​ജ​നാ സ​മാ​പ​നം 12ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ട്ര​ഷ​റ​ർ രാ​ധാ​മ​ണി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ക്രി​സ് തോ​പ്പി​ൽ അ​റി​യി​ച്ചു.

ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​ടെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ സ​മാ​പി​ക്കു​ന്ന ഈ ​ഭ​ജ​ന​യി​ലേ​ക്ക് എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം സാ​ദ​രം ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​യ്യ​പ്പ സേ​വാ​സം​ഘ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ന്ന​ത്തെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.