ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ: അ​ഞ്ച് മ​ര​ണം
Thursday, January 9, 2025 2:13 PM IST
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ അ​ഗ്നി​ദു​ര​ന്തം ബാ​ധി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​നു കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

നി​ര​വ​ധി​പ്പേ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി. കാ​ട്ടു​തീ ബാ​ധി​ച്ച​വ​രി​ൽ പ്ര​മു​ഖ ഹോ​ളി​വു​ഡ് അ​ഭി​നേ​താ​ക്ക​ളും സം​ഗീ​ത​ജ്ഞ​രും മ​റ്റ് സെ​ലി​ബ്രി​റ്റി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 70,000ലേ​റെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. 16,000 ഏ​ക്ക​ർ ക​ത്തി ന​ശി​ച്ചു.

ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. 1,500ലേ​റെ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു.