ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, January 9, 2025 6:44 AM IST
സ​ന്ദീ​പ് പ​ണി​ക്ക​ർ
വാഷിംഗ്ടൺ ഡി​സി: ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ ക്രി​സ്മ​സ്, ​പുതു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ മേ​രി​ലാ​ൻ​ഡ് സെ​വ​ൻ​ലോ​ക്ക് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ൽ വ​ച്ച് ആ​ഘോ​ഷി​ച്ചു.

മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.​പ്ര​സി​ഡ​ന്‍റ് ഷാം ​ജി ലാ​ൽ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു. നാ​ട​ൻ വി​ഭ​വ​ങ്ങ​ള്‍ ഉ​ൾ​ക്കൊ​ണ്ട സ​ദ്യ​യും ഒ​രു​ക്കി. സ​ദ​​സി​ലെ മു​തി​ർ​ന്ന അ​മ്മ​മാ​രെ ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി സ​തി സ​ന്തോ​ഷ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. പ്രേം​ജി​ത്ത് (പ്ര​സി​ഡ​ന്‍റ്), നീ​തു (സെ​ക്ര​ട്ട​റി), വി​ദ്യ അ​രു​ൺ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. സ​ന്ദീ​പ് പ​ണി​ക്ക​രു​ടെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.