മാ​ർ​ക്കോ​യി​ൽ ഉ​ണ്ണി​യു​ടെ അ​നി​യ​നാ​യി തി​ള​ങ്ങി​യ​ത് ഇ​ൻ​ഡ്യാ​ന യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മു​ൻ വി​ദ്യാ​ർ​ഥി
Monday, January 6, 2025 5:23 PM IST
സണ്ണി മാളിയേക്കൽ
ഇ​ൻ​ഡ്യാ​ന: ഉ​ണ്ണി​ മു​കു​ന്ദ​ൻ നാ​യ​ക​നാ​യ "മാ​ർ​ക്കോ' തി​യ​റ്റ​റു​ക​ളി​ൽ ത​രം​ഗ​മാ​വു​ന്പോ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാ​ൻ വ​ക​യു​ണ്ട്. ഉ​ണ്ണി​ മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച മാ​ർ​ക്കോ​യു​ടെ അ​ന്ധ സ​ഹോ​ദ​ര​നായ വി​ക്‌ട​റാ​യി ഇ​ഷാ​ൻ ഷൗ​ക്ക​ത്ത് ആണ് വേ​ഷ​മി​ട്ടിരിക്കുന്ന​ത്.

അ​മേ​രി​ക്ക​യി​ലെ ഇ​ൻ​ഡ്യാ​ന യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്നാണ് ഇ​ഷാ​ൻ അ​ഭി​ന​യ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യത്. കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ന​വാ​ഗ​ത ന​ട​നു​ള്ള പു​ര​സ്കാ​രം തു​ട​ങ്ങി ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ഇ​ഷാ​ൻ വാ​രി കൂ​ട്ടി​യി​ട്ടു​ണ്ട്.

മാർക്കോയിലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സൂ​ഷ്മ​മാ​യ പ്ര​ക​ട​നം വ്യാ​പ​ക​മാ​യി പ്ര​ശം​സ നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​രി​ച​യ സ​മ്പ​ന്ന​നാ​യ ഒ​രു ന​ട​നെ​പോ​ലെ ഇ​ഷാ​ൻ ഷൗ​ക്ക​ത്ത് ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ആ​ഴ​വും ആ​ധി​കാ​രി​ക​ത​യും കൊ​ണ്ടു​വ​ന്നിട്ടുണ്ട്.

സ്വാ​ഭാ​വി​ക​മാ​യ സം​ഭാ​ഷ​ണത്തിലൂടെയും ക​ണ്ണി​ലൂ​ടെ​യും ശ​രീ​ര ഭാ​ഷ​യി​ലൂ​ടെ​യുമുള്ള വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പ്രേ​ക്ഷ​ക​രി​ലെ​ത്തി​ക്കാ​ൻ ഇ​ഷാ​ന് ക​ഴി​ഞ്ഞു. ഒ​രു അ​ര​ങ്ങേ​റ്റ​ക്കാ​രന്‍റെ പ​രാ​ധീ​ന​ക​ളി​ല്ലാ​ത്ത പ്ര​ക​ട​ന​മാ​ണ് ഇ​ഷാ​ൻ ന​ട​ത്തി​യ​ത്.

ഉ​ണ്ണി​ മു​കു​ന്ദ​നു​മാ​യു​ള്ള ഇ​ഷാ​ന്‍റെ രം​ഗ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് അ​വ​ർ​ക്കി​ട​യി​ലെ വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ൾ സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന നി​മി​ഷ​ങ്ങ​ളാ​യി മാ​റി. വി​ക്‌ടർ എ​ന്ന ഇ​ഷാ​ന്‍റെ വേ​ഷം ക​ഥ​യു​ടെ വൈ​കാ​രി​ക​ത​ല​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കുവ​ഹി​ക്കു​ന്നു​ണ്ട്.