പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്
Friday, September 27, 2024 3:11 PM IST
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELMONT NEWYORK 11003) വ​ച്ച് ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പി​റ​വ​ത്തും പ​രി​സ​ര​ത്തു​മു​ള്ള സ്നേ​ഹി​ത​രു​ടെ ഒ​രു കൂ​ട്ടാ​യ്മ​യാ​ണ് ഈ ​കു​ടും​ബ സം​ഗ​മം. 29 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട അ​സോ​സി​യേ​ഷ​ൻ പി​റ​വം നി​വാ​സി​ക​ളു​ടെ ഒ​രു സൗ​ഹൃ​ദ സം​ഗ​മ​മാ​ണ്.

ര​ക്ഷാ​ധി​കാ​രി റ​വ. ഫാ. ​ചെ​റി​യാ​ൻ നീ​ലാ​ങ്ക​ൽ എ​പ്പി​സ്കോ​പ്പ, പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രി​ങ്ങാ​മ​ല തു‌​ട​ങ്ങി​യ​വ​രു‌​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ പ​രി​പാ‌​ടി‌​യു‌​ടെ വി​ജ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പി​റ​വ​ത്തും പ​രി​സ​ര​ത്തും നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ൾ പി​റ​വം സം​ഗ​മം ന​ട​ത്തി​യി​ട്ടു​ണ്ട്. പി​റ​വം നി​വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ‌​യും കു​ടും​ബ​സ​മേ​തം സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

"പി​റ​വ​ത്തു എ​ന്തു​ണ്ട് വി​ശേ​ഷം' പ​രി​പാ​ടി​ക്കു പു​റ​മെ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യൂ​സ് പെ​രി​ങ്ങാ​മ​ല - 516 728 7695, ഷാ​ജി - 516 312 5042.