കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ബ​ര്‍​ലി​ന്‍ ഈ​​സ്റ്റർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, April 17, 2025 12:54 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സ്‌​സോ​​സി​യേ​ഷ​ന്‍ ബെ​ര്‍​ലി​ന്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​​സ്റ്റർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഏ​പ്രി​ല്‍ 12നു ​ബെ​ര്‍​ലി​നി​ല്‍ ലി​ഷ്ട്ട​ന്‍റാ​ഡെ ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററി​ല്‍ രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. തോ​മ​സ് ക​ണ്ണ​ങ്കേ​രി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

സാം​സ്കാ​രി​ക നൃ​ത്ത നൃ​ത്യ​ങ്ങ​ളും സി​നി​മാ​റ്റി​ക് പെ​ര്‍​ഫോ​മ​ന്‍​സു​ക​ളും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. രു​ചി​ക​ര​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു. അ​ഞ്ചു മ​ണി​യോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു. മു​ന്നൂ​റി​ല​ധി​കം മ​ല​യാ​ളി​ക​ള്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. രാ​ഹു​ല്‍ , ജോ​സ്ന, അ​നു എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​രാ​യി.

ജ​യ​സൂ​ര്യ​ന്‍, ഹ​രീ​ഷ്, മ​ണി​ക​ണ്ഠ​ന്‍, വ​രു​ണ്‍ എ​ന്നി​വ​ര്‍ ഫോ​ട്ടോ​യും വി​ഡി​യോ​യും, ഓ​ഡി​യോ ദി​നേ​ശും കൈ​കാ​ര്യം ചെ​യ്തു.ജൂ​ണ്‍ മാ​സ​ത്തി​ല്‍ ഫാ​മി​ലി സ്പോ​ര്‍​ട്സ് സെ​ലി​ബ്രേ​ഷ​ന്‍ ന​ട​ത്തു​മെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു.