ജോ​സ​ഫ് വ​ട​ക്കേ​മു​റി​യി​ലി​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള ദി​വ്യ​ബ​ലി ഇ​ന്ന്
Thursday, March 20, 2025 5:37 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ​ദി​വ​സം കൊ​ളോ​ണി​ല്‍ അ​ന്ത​രി​ച്ച പാ​ലാ തീ​ക്കോ​യി അ​ടു​ക്കം സ്വ​ദേ​ശി ജോ​സ​ഫ് വ​ട​ക്കേ​മു​റി​യി​ലി​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള ദി​വ്യ​ബ​ലി​യും അ​ന്തി​മോ​പ​ചാ​ര അ​ര്‍​പ്പ​ണ​വും വ്യാ​ഴാ​ഴ്ച വെെ​കു​ന്നേ​രം നാ​ലി​ന് കൊ​ളോ​ണ്‍ റോ​ണ്‍​ഡോ​ര്‍​ഫി​ലെ ഡ്രെ​യി കേ​ണി​ഗെ(Drei Koenige) ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ബോ​ണ്‍ ക്വേ​ണിം​ഗ്വി​ന്‍റ​റി​ല്‍ ന​ട​ക്കും. ജ​ര്‍​മ​ന്‍ മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി ക​ര്‍​മ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ജോ​സ​ഫ് വ​ട​ക്കേ​മു​റി​യി​ല്‍ (കു​ഞ്ഞേ​പ്പ് - 77) ഈ ​മാ​സം 12ന് ​വൈ​കു​ന്നേ​ര​മാ​ണ് അ​ന്ത​രി​ച്ച​ത്.

ഭാ​ര്യ: ശോ​ശാ​മ്മ റാ​ന്നി ക​രി​കു​ളം, കാ​ഞ്ഞി​ക്കാ​വി​ല്‍ കു​ടും​ബാം​ഗം. മ​ക​ന്‍ റെ​ജി. മ​രു​മ​ക​ള്‍: ലേ​നാ. കൊ​ച്ചു​മ​ക്ക​ൾ: നീ​ല, ടോം, ​ന​വ്യ.