അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​തി​ജീ​വി​ച്ച് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ
Tuesday, January 21, 2025 2:55 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി ഫ്രാ​ങ്കോ​യി​സ് ബെ​യ്റൂ അ​വി​ശ്വാ​സ​ത്തെ അ​തി​ജീ​വി​ച്ചു. തീ​വ്ര വ​ല​തു​പ​ക്ഷ ദേ​ശീ​യ റാ​ലി​യും മ​ധ്യ-​ഇ​ട​തു​പ​ക്ഷ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​യും അ​വി​ശ്വാ​സ വോ​ട്ടി​നെ പി​ന്തു​ണ​യ്ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​ത് സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സ​മാ​യ​ത്.

വ​രാ​നി​രി​ക്കു​ന്ന ബ​ജ​റ്റി​ല്‍ രാ​ജ്യ​ത്തി​ന്‍റെ അ​മി​ത ക​മ്മി കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള 2023ലെ ​പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ വീ​ണ്ടും ആ​രം​ഭി​ക്കാ​ന്‍ ബെ​യ്റൂ നി​ര്‍​ദേ​ശി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് തീ​വ്ര ഇ​ട​തു​പ​ക്ഷ ഫ്രാ​ന്‍​സ് അ​ണ്‍​ബോ​ഡ് പാ​ര്‍​ട്ടി (ലാ ​ഫ്രാ​ന്‍​സ് ഇ​ന്‍​സൗ​മി​സ് അ​ല്ലെ​ങ്കി​ല്‍ എ​ല്‍​എ​ഫ്ഐ) വോ​ട്ടി​നി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.