ഷാ​ര്‍​ലി എബ്‌ദോ കൂട്ടക്കൊലയുടെ വാർഷികം അനുസ്മരിച്ചു
Saturday, January 11, 2025 12:41 PM IST
ജോസ് കുമ്പിളുവേലില്‍
പാ​രീ​സ്: ആ​ക്ഷേ​പ​ഹാ​സ്യ മാ​സി​ക​യാ​യ ഷാ​ര്‍​ലി എബ്‌ദോ​യു​ടെ ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ഫ്രാ​ന്‍​സ് ആ​ച​രി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണും പാ​രീ​സ് മേ​യ​ര്‍ ആ​നി ഹി​ഡാ​ല്‍​ഗോ​യും ഷാ​ര്‍​ലി എബ്‌ദോ​യു​ടെ മു​ന്‍ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അ​നു​സ്മ​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

2015 ജ​നു​വ​രി ഏ​ഴി​നാ​ണ് ഓ​ഫീ​സി​ന് നേ​രേ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. ഫ്രാ​ൻ​സി​ലെ പ്ര​മു​ഖ കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 11 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഫ്രഞ്ച് - അള്‍ജീരിയന്‍ സഹോദരന്മാരായ സെയ്ദ്, ചെരിഫ് കൗച്ചി എന്നിവരാണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്.

റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ളും റൈ​ഫി​ളു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​വാ​ച​ക​നെ നി​ന്ദി​ച്ച​തി​നു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്ന് അ​ക്ര​മി​ക​ൾ പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.