ചരിത്രത്തിലാദ്യം; വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​യാ​യി വ​നി​ത
Tuesday, January 7, 2025 10:19 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ൻ കൂ​രി​യ​യി​ലെ കാ​ര്യാ​ല​യ​ത്തി​ന്‍റെ (ഡി​ക്കാ​സ്റ്റ​റി) പ്രീ​ഫെ​ക്ടാ​യി സി​സ്റ്റ​ർ സി​മോ​ണ ബ്രാം​ബി​ല്ല​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ഇ​റ്റ​ലി​ക്കാ​രി​യാ​ണ് സി​സ്റ്റ​ർ സി​മോ​ണ.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ഒ​രു വ​നി​ത നി​യ​മി​ത​യാ​കു​ന്ന​ത്. പ്രോ-​പ്രീ​ഫെ​ക്ടാ​യി സ്പെ​യി​ൻ​കാ​ര​നാ​യ ക​ർ​ദി​നാ​ൾ എം​ഗ​ൽ ഫെ​ർ​ണാ​ണ്ട​സ് ആ​ർ​തി​മേ എ​സ്ഡി​ബി​യും നി​യ​മി​ത​നാ​യി.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കൊ​ൺ​സൊ​ലാ​ത്ത മി​ഷ​ണ​റീ​സ് എ​ന്ന സ​ന്യാ​സ​സ​മൂ​ഹ​ത്തി​ൽ അം​ഗ​മാ​യ സി​സ്റ്റ​ർ സി​മോ​ണ ഈ ​കാ​ര്യാ​ല​യ​ത്തി​ന്‍റെ അം​ഗ​മാ​യി 2019 മു​ത​ലും സെ​ക്ര​ട്ട​റി​യാ​യി 2023 മു​ത​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​റു​പ​തു​കാ​രി​യാ​യ സി​സ്റ്റ​ർ സി​മോ​ണ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മൊ​സാം​ബി​ക്കി​ൽ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടു​ള്ള സി​സ്റ്റ​ർ ന​ഴ്സിം​ഗ് ജോ​ലി ഉ​പേ​ക്ഷി​ച്ച് സ​ന്യാ​സം തെ​ര​ഞ്ഞെ​ടു​ത്ത വ്യ​ക്തി​യാ​ണ്. സ​ലേ​ഷ്യ​ൻ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി​രി​ക്കേ, 2023ൽ ​ക​ർ​ദി​നാ​ളാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ആ​ർ​തി​മേ (65) അ​തേ വ​ർ​ഷം മു​ത​ൽ ഈ ​കാ​ര്യാ​ല​യ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്ന് വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ളെ നി​യ​മി​ക്കു​ക​യെ​ന്ന​താ​ണ്. വി​വി​ധ വ​ത്തി​ക്കാ​ൻ ഓ​ഫീ​സു​ക​ളി​ലെ സ്ത്രീ​പ്രാ​തി​നി​ധ്യം 2013-2023 കാ​ല​യ​ള​വി​ൽ 19.2ൽ​നി​ന്ന് 23.4 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

റോ​മ​ൻ കൂ​രി​യ​യു​ടെ പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് 2022ൽ ​പു​റ​ത്തി​റ​ക്കി​യ ‘പ്രെ​ദി​ക്കാ​ത്തേ എ​വാ​ൻ​ഗെ​ലി​യും’ എ​ന്ന രേ​ഖ​യ​നു​സ​രി​ച്ച് മേ​ലി​ൽ വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ല്മാ​യ​രെ​യും നി​യ​മി​ക്കാ​വു​ന്ന​താ​ണ്. നേ​ര​ത്തേ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രോ ക​ർ​ദി​നാ​ൾ​മാ​രോ മാ​ത്ര​മാ​ണു പ്രീ​ഫെ​ക്ടു​മാ​രാ​യി നി​യ​മി​ത​രാ​യി​ട്ടു​ള്ള​ത്.