ഒ​മാ​നി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി
Monday, January 27, 2025 10:31 AM IST
സേ​വ്യ​ർ കാ​വാ​ലം
മ​സ്ക​റ്റ്: ഒ​മാ​ൻ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യു​ടെ(​ഒ​എ​സ്എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഒ​മാ​നി​ൽ മ​സ്ക​റ്റി​ലെ റൂ​വി സെ​യി​ന്‍റ്സ് പീ​റ്റ​ർ & പോ​ൾ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു.

പ്ര​സി​ഡ​ന്‍റ് സ​ജി പി. ​ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം, റൂ​വി സെ​യി​ന്‍റ്സ് പീ​റ്റ​ർ & പോ​ൾ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി റ​വ. ഫാ. ​സ്റ്റീ​ഫ​ൻ ലൂ​യി​സ് ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഡ​യ​റ​ക്‌​ട​ർ റ​വ. ഫാ. ​വ​ർ​ഗീ​സ് വാ​ലി​ക്കോ​ട​ത്തി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​തോ​മ​സ് വെ​ട്ടി​ക്കാ​ലാ​യി​ൽ, റ​വ. ഫാ. ​ഡി​യാ​ഗോ സാ​രി​യോ, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​ബു മാ​ത്യു(​റൂ​വി), റോ​ജി ടി. ​തോ​മ​സ്(​ഗാ​ല), സി​നോ​ജ് സാ​മു​വ​ൽ (സ​ലാ​ല), ബി​നു ആ​ലു​വി​ള (നി​സ്വ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ​മ്മേ​ള​ന​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജു​മോ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന അ​ഞ്ച് ദ​മ്പ​തി​ക​ളെ ആ​ദ​രി​ക്കു​ക​യും 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും റൂ​വി പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം കി​ട്ടി​യ അം​ഗ​ങ്ങ​ളെ​യും മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.

റൂ​വി, ഗാ​ല, നി​സ്വ, സ​ലാ​ല, സോ​ഹാ​ർ യൂ​ണി​റ്റു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി. സ​മ്മേ​ള​ന​ത്തി​ന്‍റെ ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​സ​ഫ് മാ​ത്യു, ജി​ജി വ​ർ​ഗീ​സ്, റൂ​വി, ഗാ​ല, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.