തോ​റ്റ ഇ​ട​ങ്ങ​ള്‍ 5
തോ​റ്റ  ഇ​ട​ങ്ങ​ള്‍ 5
Wednesday, July 16, 2025 12:59 AM IST
ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ആ​ന്‍ഡേ​ഴ്‌​സ​ണ്‍-​തെ​ണ്ടു​ല്‍ക്ക​ര്‍ ട്രോ​ഫി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ ര​ണ്ട് എ​ണ്ണ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു, ലീ​ഡ്‌​സി​ല്‍ ന​ട​ന്ന ഒ​ന്നാം ടെ​സ്റ്റി​ലും ലോ​ഡ്‌​സി​ല്‍ ന​ട​ന്ന മൂ​ന്നാം പോ​രാ​ട്ട​ത്തി​ലും.

അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ 2-1ന്‍റെ ​ലീ​ഡ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ധി​കാ​രി​ക​ത അ​ല്ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ര​ണ്ട് തോ​ല്‍വി​യു​ടെ​യും കാ​ര​ണം, മ​റി​ച്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പി​ഴ​വു​ക​ളാ​യി​രു​ന്നു. ലോ​ഡ്‌​സി​ല്‍ ന​ട​ന്ന മൂ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ തോ​ല്‍വി​യി​ലേ​ക്കു ന​യി​ച്ച അ​ഞ്ച് കാ​ര​ണ​ങ്ങ​ള്‍ ഇ​വ​യാ​ണ്...

വീ​ണ്ടു​വി​ചാ​രമി​ല്ലാ​ത്ത ഗി​ല്ലും ജ​യ്‌​സ്വാ​ളും

ലോ​ഡ്‌​സി​ല്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും 387 റ​ണ്‍സി​ല്‍ തു​ല്യ​ത​പാ​ലി​ച്ചു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇം​ഗ്ല​ണ്ട് നേ​ടി​യ 192 മ​റി​ക​ട​ന്നാ​ല്‍ ഇ​ന്ത്യ​ക്കു ജ​യി​ക്കാം. പ​ക്ഷേ, ഇ​ന്ത്യ 170നു ​പു​റ​ത്ത്. 193 റ​ണ്‍സ് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ളി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ​യും വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത ഇ​ന്നിം​ഗ്‌​സാ​ണ് തോ​ല്‍വി​യു​ടെ പ്ര​ധാ​ന കാ​ര​ണം.

അ​തി​ല്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 13 റ​ണ്‍സി​നു പു​റ​ത്താ​യ ജ​യ്‌​സ്വാ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും (7 പ​ന്തി​ല്‍ 0) പാ​ഠം ഉ​ള്‍ക്കൊ​ണ്ടി​ല്ല. ജോ​ഫ്ര ആ​ര്‍ച്ച​റി​ന്‍റെ ഷോ​ര്‍ട്ട് ബോ​ളി​ല്‍ അ​നാ​വ​ശ്യ​മാ​യി ബാ​റ്റു​വ​ച്ച് വി​ക്ക​റ്റ് തു​ല​ച്ചു. ഇം​ഗ്ലീ​ഷ് പേ​സ​ര്‍മാ​രു​ടെ സ​മ്മ​ര്‍ദ​ത്തി​നു മു​ന്നി​ല്‍ ക​രു​ണ്‍ നാ​യ​റും (14) ശു​ഭ്മാ​ന്‍ ഗി​ല്ലും (6) കീ​ഴ​ട​ങ്ങി. നൈ​റ്റ് വാ​ച്ച​റാ​യി ഇ​റ​ക്കി​യ ആ​കാ​ശ് ദീ​പും (1) നാ​ലാം​ദി​നം പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ 58/4.

മൂ​ന്നാം ന​മ്പ​റാ​യ ക​രു​ണ്‍ നാ​യ​ര്‍ ഈ ​പ​ര​മ്പ​ര​യി​ല്‍ ഇ​തു​വ​രെ ഫോം ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. ക​രു​ണി​നു പ​ക​രം സാ​യ് സു​ദ​ര്‍ശ​നെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം നാ​ലാം ടെ​സ്റ്റി​ല്‍ ഉ​ണ്ടാ​യാ​ല്‍ അ​ദ്ഭു​ത​മി​ല്ല.

ജ​ഡേ​ജ​യു​ടെ മെ​ല്ലെ​പ്പോ​ക്ക്

ഗി​ല്ലി​നും ജ​യ്‌​സ്വാ​ളി​നും പി​ന്നാ​ലെ അ​ഞ്ചാം​ദി​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഋ​ഷ​ഭ് പ​ന്തും പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ സ​മ്മ​ര്‍ദ​ത്തി​ലാ​യി. എ​ന്നാ​ല്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍വ​രെ നീ​ളു​ന്ന ബാ​റ്റിം​ഗ് സം​ഘ​ത്തി​ന് അ​പ്രാ​പ്യ​മാ​യ ല​ക്ഷ്യ​മ​ല്ലാ​യി​രു​ന്നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ങ്കി​ലും, ല​ക്ഷ്യം നേ​ടാ​നാ​യി​ല്ല.

193 പി​ന്തു​ട​ര്‍ന്ന ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ര്‍ ഏ​ഴാം ന​മ്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് (181 പ​ന്തി​ല്‍ 61 നോ​ട്ടൗ​ട്ട്). ടോ​പ് ഓ​ര്‍ഡ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ ജ​ഡേ​ജ​യു​ടെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യെ ഇ​വി​ടെ​വ​രെ എ​ത്തി​ച്ച​തെ​ന്നു പ​റ​യാം. പ​ക്ഷേ, ജ​ഡേ​ജ​യു​ടെ ടെ​സ്റ്റ് ക​രി​യ​റി​ലെ ഏ​റ്റ​വും വേ​ഗം കു​റ​ഞ്ഞ അ​ര്‍ധ​സെ​ഞ്ചു​റി​യാ​ണ് (153 പ​ന്തി​ല്‍) ലോ​ഡ്‌​സി​ല്‍ ക​ണ്ട​ത്. സ​മ്മ​ര്‍ദം വ​ര്‍ധി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ജ​ഡേ​ജ​യു​ടെ മെ​ല്ല​പ്പോ​ക്ക്. ക​മ​ന്‍റ​റി ബോ​ക്‌​സി​ലു​ണ്ടാ​യി​രു​ന്ന ര​വി ശാ​ത്രി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍ ജ​ഡേ​ജ അ​ല്‍പ്പം​കൂ​ടി റ​ണ്‍സ് നേ​ടു​ന്ന​തി​ലും ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​ലും ശ്ര​ദ്ധി​ക്ക​ണ​മാ​യി​രു​ന്നു.

ജ​ഡേ​ജ​യു​ടെ ഹീ​റോ​യി​സ​ത്തെ കു​റ​ച്ചുകാ​ണു​ന്നി​ല്ല. പ​ക്ഷേ, ജ​സ്പ്രീ​ത് ബും​റ​യും (54) മു​ഹ​മ്മ​ദ് സി​റാ​ജും (30) ചേ​ര്‍ന്ന് 84 പ​ന്ത് ഇ​തി​നി​ടെ ക​ളി​ച്ചു. അ​താ​യ​ത് 14 ഓ​വ​ര്‍! ഈ ​കൂ​ട്ടു​കെ​ട്ടി​ല്‍ സിം​ഗി​ള്‍, ഡ​ബി​ള്‍ എ​ന്നി​വ വേ​ണ്ടെ​ന്നു​വ​ച്ച് ജ​ഡേ​ജ ഓ​ടാ​തി​രു​ന്ന​ത് 16-20 റ​ണ്‍സാ​ണ്. അ​തു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. കാ​ര​ണം, ജ​ഡേ​ജ​യും ബും​റ​യും ക്രീ​സി​ല്‍ തു​ട​ര്‍ന്ന​പ്പോ​ള്‍ ഇം​ഗ്ലീ​ഷ് ക്യാ​മ്പി​ന്‍റെ, പ്ര​ത്യേ​കി​ച്ച് ക്യാ​പ്റ്റ​ന്‍ ബെ​ന്‍ സ്റ്റോ​ക്‌​സി​ന്‍റെ പ​രി​ഭ്രാ​ന്തി മൈ​താ​ന​ത്തു വ്യ​ക്തം. മാ​ത്ര​മ​ല്ല, പ​തു​പ​തു​ത്ത പ​ഴ​യ പ​ന്തി​ല്‍ മാ​ത്ര​മാ​ണ് ആ ​സ​മ​യം ഇം​ഗ്ല​ണ്ട് പ​ന്ത് എ​റി​ഞ്ഞ​ത്. 5.1 ഓ​വ​ര്‍ കൂ​ടി ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ​ക്കു ന്യൂ​ബോ​ള്‍ ആ​വ​ശ്യ​പ്പെ​ടാ​മാ​യി​രു​ന്നു. ഷോ​ർട്ട് പി​ച്ച് പ​ന്തി​ല്‍ അ​നാ​വ​ശ്യ ഷോ​ട്ടി​ലൂ​ടെ ബും​റ മ​ട​ങ്ങി​യ​തും ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യി.


ബും​റ-​ജ​ഡേ​ജ ഒ​മ്പ​താം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് ക​ളി​ച്ച​ത് 132 പ​ന്ത്. നേ​ടി​യ​ത് 35 റ​ണ്‍സ്. അ​തി​ല്‍ 78 പ​ന്തി​ല്‍ 25 റ​ണ്‍സ് മാ​ത്ര​മാ​ണ് ജ​ഡേ​ജ​യു​ടേ​ത്. സി​റാ​ജി​നൊ​പ്പം പ​ത്താം വി​ക്ക​റ്റി​ല്‍ 80 പ​ന്ത് ക​ളി​ച്ചു. നേ​ടി​യ​ത് 30 റ​ണ്‍സ്. ഈ ​കൂ​ട്ടു​കെ​ട്ടി​ല്‍ ജ​ഡേ​ജ 50 പ​ന്ത് നേ​രി​ട്ടു, സ്‌​കോ​ര്‍ ചെ​യ്ത​ത് 19 റ​ണ്‍സ്. ഇ​വി​ടെ​യാ​ണ് ജ​ഡേ​ജ​യെ​പ്പോ​ലൊ​രു ആ​ക്ര​മ​ണ ബാ​റ്റ​റി​ന്‍റെ മ​ല്ലെ​പ്പോ​ക്ക് ഇ​ന്ത്യ​ക്കു വി​ന​യാ​യ​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ ഋ​ഷ​ഭ് പ​ന്താ​യി​രു​ന്നെ​ങ്കി​ല്‍...!

ജാ​മി സ്മി​ത്തി​നെ കൈ​വി​ട്ടു

ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ജാ​മി സ്മി​ത്തി​നെ കെ.​എ​ല്‍. രാ​ഹു​ല്‍ വി​ട്ടു​ക​ള​ഞ്ഞ​തും തോ​ല്‍വി​യു​ടെ കാ​ര​ണം. അ​ഞ്ച് റ​ണ്‍സി​ല്‍ നി​ല്‍ക്കേ​യാ​ണ് സ്മി​ത്തി​നെ കൈ​വി​ട്ട​ത്. 51 റ​ണ്‍സ് നേ​ടി​യാ​ണ് സ്മി​ത്ത് പി​ന്നീ​ട് മ​ട​ങ്ങി​യ​ത്, പേ​സ​ര്‍ ബ്രൈ​ഡ​ന്‍ കാ​ഴ്‌​സി​നൊ​പ്പം (56) എ​ട്ടാം വി​ക്ക​റ്റി​ല്‍ 84 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടു​മു​ണ്ടാ​ക്കി. അ​ങ്ങ​നെ ഏ​ഴി​ന് 271ല്‍നി​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 387ല്‍ ​എ​ത്തി. ഒ​രു​പ​ക്ഷേ, ഇം​ഗ്ല​ണ്ട് 300-330 ക​ട​ക്കി​ല്ലാ​യി​രു​ന്നു.

പ​ന്തി​ന്‍റെ റ​ണ്ണൗ​ട്ട്

ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഋ​ഷ​ഭ് പ​ന്ത് (74) റ​ണ്ണൗ​ട്ടാ​യ​തും നി​ര്‍ണാ​യ​ക​മാ​യി. കെ.​എ​ല്‍. രാ​ഹു​ലി​നെ ഇ​ല്ലാ​ത്ത റ​ണ്ണി​നു ക്ഷ​ണി​ച്ച് പ​ന്ത് സ്വ​യം പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 141 റ​ണ്‍സ് നേ​ടി നി​ല്‍ക്കു​മ്പോ​ഴാ​യി​രു​ന്നു പ​ന്തി​ന്‍റെ പു​റ​ത്താ​ക​ല്‍. അ​തി​ന്‍റെ ആ​ഘാ​തം രാ​ഹു​ലി​ന്‍റെ (100) പു​റ​ത്താ​ക​ലി​നും വ​ഴി​വ​ച്ചു. 50-100 റ​ണ്‍സ് ലീ​ഡ് നേ​ടാ​മാ​യി​രു​ന്ന ഇ​ന്ത്യ​ക്ക് ലീ​ഡ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. മ​ത്സ​ര​ശേ​ഷം ശു​ഭ്മാ​ന്‍ ഗി​ല്‍ ഇ​തു തു​റ​ന്നു സ​മ്മ​തി​ച്ചു.

63 എ​ക്‌​സ്ട്രാ​സ്

ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത് 22 റ​ണ്‍സി​നാ​യി​രു​ന്നെ​ങ്കി​ല്‍, ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലു​മാ​യി ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ വ​ഴ​ങ്ങി​യ​ത് (31, 32) 63 എ​ക്‌​സ്ട്രാ​സ് ആ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ ന​ല്‍കി​യ എ​ക്‌​സ്ട്രാ​സി​നേ​ക്കാ​ള്‍ (32) കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടി​യ​ത് ജോ ​റൂ​ട്ടും (40), ബെ​ന്‍ സ്റ്റോ​ക്‌​സും (33) മാ​ത്ര​മാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം.

ഋ​ഷ​ഭ് പ​ന്തി​നു പ​ക​രം കീ​പ്പിം​ഗി​നെ​ത്തി​യ ധ്രു​വ് ജു​റെ​ല്ലി​ന്‍റെ വി​ക്ക​റ്റി​നു പി​ന്നി​ലെ പ്ര​ക​ട​നം ദ​യ​നീ​മാ​യി​രു​ന്നു. ലേ​റ്റ് സ്വിംഗ് ​ന​ല്‍കു​ന്ന ലോ​ഡ്‌​സി​ലേ​തു പോ​ലു​ള്ള പി​ച്ചി​ല്‍ കീ​പ്പ് ചെ​യ്തു​ള്ള പ​രി​ച​യസ​മ്പ​ത്തി​ന്‍റെ അ​ഭാ​വം ജു​റെ​ല്ലി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ നി​ഴ​ലി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.