ഒ​ളി​മ്പി​ക്‌​സ് ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു
ഒ​ളി​മ്പി​ക്‌​സ് ഷെ​ഡ്യൂ​ള്‍  പ്ര​ഖ്യാ​പി​ച്ചു
Wednesday, July 16, 2025 12:59 AM IST
ലോ​സ് ആ​ഞ്ച​ല​സ്: 2028 ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​മ്പി​ക്‌​സി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ളി​മ്പി​ക്‌​സി​ലേ​ക്കു മൂ​ന്നു വ​ര്‍ഷം അ​ക​ല​മു​ള്ള​പ്പോ​ഴാ​ണ് ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കു മെ​ഡ​ല്‍ സാ​ധ്യ​ത​യു​ള്ള ക്രി​ക്ക​റ്റ് ഒ​ളി​മ്പി​ക് വേ​ദി​യി​ലെ​ത്തു​ന്നു എ​ന്ന​താ​ണ് ലോ​സ് ആ​ഞ്ച​ല​സ് ഗെ​യിം​സി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ല്‍ ഒ​ന്ന്.

2028 ജൂ​ലൈ 14നാ​ണ് ഒ​ളി​മ്പി​ക്‌​സ് ഉ​ദ്ഘാ​ട​നം. 30നു ​സ​മാ​പ​നം. ജൂ​ലൈ 12-29 തീ​യ​തി​ക​ളി​ല്‍ പു​രു​ഷ-​വ​നി​താ ക്രി​ക്ക​റ്റ് ന​ട​ക്കും. സ്റ്റാ​ര്‍ അ​ത്‌ല​റ്റ് നീ​ര​ജ് ചോപ്ര ഇ​റ​ങ്ങു​ന്ന പു​രു​ഷ ജാ​വ​ലി​ന്‍ത്രോ​യാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു മെ​ഡ​ല്‍ പ്ര​തീ​ക്ഷ.


ജൂ​ലൈ 15-30 തീ​യ​തി​ക​ളി​ലാ​ണ് അ​ത്‌ല​റ്റി​ക്‌​സ്. ഗു​സ്തി ജൂ​ലൈ 24 മു​ത​ല്‍ 30വ​രെ​യും ഹോ​ക്കി 12 മു​ത​ല്‍ 29വ​രെ​യും ബോ​ക്‌​സിം​ഗ് 15 മു​ത​ല്‍ 30വ​രെ​യും ന​ട​ക്കും. ഭാ​രോ​ദ്വ​ഹ​നം (ജൂ​ലൈ 25-29), അ​മ്പെ​യ്ത്ത് (ജൂ​ലൈ 21-28), ഷൂ​ട്ടിം​ഗ് (ജൂ​ലൈ 15-25), ബാ​ഡ്മി​ന്‍റ​ണ്‍ (ജൂ​ലൈ 15-24) പോ​രാ​ട്ട​ങ്ങ​ളി​ലും ഇ​ന്ത്യ മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.