ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ര​​ണ്ടാം​​പാ​​ദ ക്വാ​​ര്‍​ട്ട​​ര്‍
ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ്  ര​​ണ്ടാം​​പാ​​ദ ക്വാ​​ര്‍​ട്ട​​ര്‍
Monday, April 14, 2025 1:52 AM IST
ല​​ണ്ട​​ന്‍/​​ഡോ​​ര്‍​ട്ട്മു​​ണ്ട്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2024-25 സീ​​സ​​ണി​​ലെ ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ ര​​ണ്ടാം​​പാ​​ദം ഇ​​ന്ത്യ​​ന്‍ സ​​മ​​യം നാ​​ളെ അ​​ര്‍​ധ​​രാ​​ത്രി 12.30ന്. ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല x പി​​എ​​സ്ജി, ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട് x ബാ​​ഴ്‌​​സ​​ലോ​​ണ മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് നാ​​ളെ അ​​ര്‍​ധ​​രാ​​ത്രി ന​​ട​​ക്കു​​ക.


ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ സ്വ​​ന്തം ത​​ട്ട​​ക​​ങ്ങ​​ളി​​ല്‍​വ​​ച്ച് ബാ​​ഴ്‌​​സ​​ലോ​​ണ 4-0നും ​​പി​​എ​​സ്ജി 3-1നും ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ര​​ണ്ടാം​​പാ​​ദ പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ അ​​ദ്ഭു​​ത​​ങ്ങ​​ള്‍ സം​​ഭ​​വി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ബാ​​ഴ്‌​​സ​​യും പി​​എ​​സ്ജി​​യും സെ​​മിയി​​ലേ​​ക്കു മു​​ന്നേ​​റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.