പുരാന്‍റെ മികവിൽ ലക്നോ നാലു റൺസിനു കോൽക്കത്തയെ കീഴടക്കി
പുരാന്‍റെ മികവിൽ ലക്നോ നാലു റൺസിനു കോൽക്കത്തയെ കീഴടക്കി
Wednesday, April 9, 2025 1:04 AM IST
കോ​​ല്‍​ക്ക​​ത്ത: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ല്‍ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​നെ നാ​​ല് റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ്.

239 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ന്‍ ല​​ക്ഷ്യം പി​​ന്തു​​ട​​ര്‍​ന്നു, സൂ​​പ്പ​​ര്‍ ത്രി​​ല്ല​​റി​​ന്‍റെ പി​​രി​​മു​​റു​​ക്ക​​ങ്ങ​​ള്‍ പാ​​ര​​മ്യ​​ത​​യി​​ലെ​​ത്തി​​ച്ചാ​​ണ് കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് പോ​​രാ​​ടി കീ​​ഴ​​ട​​ങ്ങി​​യ​​ത്. ല​​ക്‌​​നോ​​യു​​ടെ മൂ​​ന്നാം ജ​​യ​​വും നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ കോ​​ല്‍​ക്ക​​ത്ത​​യു​​ടെ മൂ​​ന്നാം തോ​​ല്‍​വി​​യു​​മാ​​ണ്. ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സ് പൂ​ര​പ്പ​റ​ന്പാ​ക്കി​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്‍റെ നി​ക്കോ​ളാ​സ് പു​രാ​നാ​ണ് (36 പ​ന്തി​ൽ 87 നോ​ട്ടൗ​ട്ട്) പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

മി​​ച്ച​​ല്‍ മാർഷ് -​​ നിക്കോളാസ് പു​​രാ​​ന്‍

ടോ​​സ് നേ​​ടി​​യ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് ക്യാ​​പ്റ്റ​​ന്‍ അ​​ജ​​ിങ്ക്യ ര​​ഹാ​​നെ ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് ഓ​​പ്പ​​ണ​​ര്‍​മാ​​രാ​​യ എ​​യ്ഡ​​ന്‍ മാ​​ക്ര​​വും മി​​ച്ച​​ല്‍ മാ​​ര്‍​ഷും ചേ​​ര്‍​ന്നു​​ള്ള ആ​​ദ്യ വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ല്‍ 99 റ​​ണ്‍​സ് പി​​റ​​ന്നു. 28 പ​​ന്തി​​ല്‍ 47 റ​​ണ്‍​സ് നേ​​ടി​​യ മാ​​ക്ര​​ത്തെ ഹ​​ര്‍​ഷി​​ത് റാ​​ണ ബൗ​​ള്‍​ഡാ​​ക്കി.

തു​​ട​​ര്‍​ന്ന് മാ​​ര്‍​ഷി​​നൊ​​പ്പം നി​​ക്കോ​​ളാ​​സ് പു​​രാ​​ന്‍ ക്രീ​​സി​​ലെ​​ത്തി. നേ​​രി​​ട്ട 36-ാം പ​​ന്തി​​ല്‍ മി​​ച്ച​​ല്‍ മാ​​ര്‍​ഷ് അ​​ര്‍​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ചു. അ​​ഞ്ച് സി​​ക്‌​​സും ആ​​റ് ഫോ​​റും അ​​ട​​ക്കം 48 പ​​ന്തി​​ല്‍ 81 റ​​ണ്‍​സ് നേ​​ടി​​യ മി​​ച്ച​​ല്‍ മാ​​ര്‍​ഷി​​നെ ആ​​ന്ദ്രേ റ​​സ​​ല്‍ മ​​ട​​ക്കി. 36 പ​​ന്തി​​ല്‍ എ​​ട്ട് സി​​ക്‌​​സും ഏ​​ഴ് ഫോ​​റും അ​​ട​​ക്കം 87 റ​​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന നി​​ക്കോ​​ളാ​​സ് പു​​രാ​​നാ​​ണ് ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സി​​ന്‍റെ സ്‌​​കോ​​ര്‍ 200 ക​​ട​​ത്തി​​യ​​ത്.

പു​​രാ​​ന്‍ @ 2000

ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ അ​​തി​​വേ​​ഗം 2000 റ​​ണ്‍​സ് പ​​ട്ടി​​ക​​യി​​ല്‍ ര​​ണ്ടാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി നി​​ക്കോ​​ളാ​​സ് പു​​രാ​​ന്‍. 1120 പ​​ന്തി​​ല്‍ 2000 റ​​ണ്‍​സ് തി​​ക​​ച്ച ആ​​ന്ദ്രെ റ​​സ​​ലി​​നു പി​​ന്നി​​ലാ​​ണ് പു​​രാ​​ന്‍ (1199 പ​​ന്ത്).


ഐ​​പി​​എ​​ല്ലി​​ല്‍ 2000 റ​​ണ്‍​സ് പി​​ന്നി​​ടു​​ന്ന അ​​ഞ്ചാ​​മ​​ത് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് താ​​ര​​മാ​​ണ് നി​​ക്കോ​​ളാ​​സ് പു​​രാ​​ന്‍. ക്രി​​സ് ഗെ​​യ്‌ൽ‍ (4965), കി​​റോ​​ണ്‍ പൊ​​ള്ളാ​​ര്‍​ഡ് (3412), ആ​​ന്ദ്രേ റ​​സ​​ല്‍ (2494), ഡ്വെ​​യ്ന്‍ ബ്രാ​​വോ (2385) എ​​ന്നി​​വ​​രാ​​ണ് മു​​മ്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ വി​​ന്‍​ഡീ​​സ് താ​​ര​​ങ്ങ​​ള്‍.

50 ര​​ഹാ​​നെ @ 7000

239 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ന്‍ ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​നാ​​യി ക്യാ​​പ്റ്റ​​ന്‍ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യാ​​ണ് മി​​ന്നും ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ച​​ത്. ഓ​​പ്പ​​ണ​​ര്‍​മാ​​രാ​​യ ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്കും (ഒ​​മ്പ​​ത് പ​​ന്തി​​ല്‍ 15) സു​​നി​​ല്‍ ന​​രെ​​യ്‌​​നും (13 പ​​ന്തി​​ല്‍ 30) അ​​തി​​വേ​​ഗ സ്‌​​കോ​​റിം​​ഗി​​നി​​ടെ പ​​വ​​ലി​​യ​​ന്‍ പൂ​​കി.

35 പ​​ന്തി​​ല്‍ 61 റ​​ണ്‍​സ് നേ​​ടി​​യ ര​​ഹാ​​നെ​​യു​​ടെ ബാ​​റ്റി​​ല്‍​നി​​ന്ന് ര​​ണ്ട് സി​​ക്‌​​സും എ​​ട്ട് ഫോ​​റും പി​​റ​​ന്നു. ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ 7000 റ​​ണ്‍​സ് എ​​ന്ന നേ​​ട്ട​​ത്തി​​ലും ര​​ഹാ​​നെ എ​​ത്തി. ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന 12-ാമ​​ത് ഇ​​ന്ത്യ​​ന്‍ താ​​ര​​മാ​​ണ് ര​​ഹാ​​നെ. ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ര​​ഹാ​​നെ​​യു​​ടെ 50-ാം അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യാ​​ണ്. ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ 50 അ​​ര്‍​ധ​​സെ​​ഞ്ചു​​റി പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന എ​​ട്ടാ​​മ​​ത് ഇ​​ന്ത്യ​​ന്‍ താ​​ര​​മാ​​ണ് ര​​ഹാ​​നെ.

ര​​ഹാ​​നെ​​യ്ക്കു​​ശേ​​ഷം വെ​​ങ്കി​​ടേ​​ഷ് അ​​യ്യ​​ര്‍ (29 പ​​ന്തി​​ല്‍ 45), റി​​ങ്കു സിം​​ഗ് (15 പ​​ന്തി​​ല്‍ 38 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ര്‍ ത​​ക​​ര്‍​ത്ത​​ടി​​ച്ചു. അ​​വ​​സാ​​ന നി​​മി​​ഷം റി​​ങ്കു സിം​​ഗ് ന​​ട​​ത്തി​​യ ക​​ട​​ന്നാ​​ക്ര​​മ​​ണം കെ​​കെ​​ആ​​റി​​നെ ജ​​യി​​പ്പി​​ക്കു​​മെ​​ന്നു തോ​​ന്നി​​പ്പി​​ച്ചെ​​ങ്കി​​ലും ഓ​​വ​​ര്‍ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ മ​​ത്സ​​രം ല​​ക്‌​​നോ സ്വ​​ന്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.