ഐഎസ്എല്ലിൽ ലീഗ് വിന്നേഴ്സ് ഷീൽഡിനൊപ്പം ചാന്പ്യൻസ് കപ്പും നേടി ബഗാന് ഡബിൾ
ഐഎസ്എല്ലിൽ ലീഗ് വിന്നേഴ്സ് ഷീൽഡിനൊപ്പം ചാന്പ്യൻസ് കപ്പും നേടി ബഗാന് ഡബിൾ
Sunday, April 13, 2025 1:26 AM IST
കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണി​ല്‍ ഡ​ബി​ള്‍ ട്രോ​ഫി സ്വ​ന്ത​മാ​ക്കി മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ്.

ലീ​ഗ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ വി​ന്നേ​ഴ്‌​സ് ഷീ​ല്‍​ഡ് സ്വ​ന്ത​മാ​ക്കി​യ മോ​ഹ​ന്‍ ബ​ഗാ​ന്‍, ഇ​ന്ന​ലെ ന​ട​ന്ന ഫൈ​ന​ലി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി ഐ​എ​സ്എ​ല്‍ ചാ​മ്പ്യ​ന്‍​സ് ക​പ്പി​ല്‍ മു​ത്തം​വ​ച്ചു. മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​ന്‍റെ ക​ന്നി ലീ​ഗ് ഡ​ബി​ളാ​ണ്. മും​ബൈ സി​റ്റി എ​ഫ്‌​സി (2020-21) മാ​ത്ര​മാ​ണ് ഇ​തി​നു മു​മ്പ് ലീ​ഗ് ഡ​ബി​ള്‍ തി​ക​ച്ച ഏ​ക​ടീം.

അ​ധി​ക സ​മ​യ​ത്ത് ജ​യം ‍

കോ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഐ​എ​സ്എ​ല്‍ ഫൈ​ന​ലി​ല്‍ 2-1നു ​ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി​യാ​ണ് മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ് ചാ​മ്പ്യ​ന്‍​സ് ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. ഗോ​ള്‍​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം 49-ാം മി​നി​റ്റി​ല്‍ ആ​ല്‍​ബ​ര്‍​ട്ടോ റോ​ഡ്രി​ഗ​സി​ന്‍റെ സെ​ല്‍​ഫ് ഗോ​ളി​ലൂ​ടെ ബം​ഗ​ളൂ​രു എ​ഫ്‌​സി ലീ​ഡ് നേ​ടി.

എ​ന്നാ​ല്‍, 72-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ജേ​സ​ണ്‍ ക​മ്മിം​ഗ്‌​സ് ആ​തി​ഥേ​യ​രെ ഒ​പ്പ​മെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് വി​ജ​യ​ഗോ​ളി​നാ​യി ഇ​രു​ടീ​മും പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ള്‍ പി​റ​ന്നി​ല്ല. അ​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക്.


അ​ധി​ക സ​മ​യ​ത്തി​ന് ആ​റു മി​നി​റ്റ് ദൈ​ര്‍​ഘ്യ​മാ​യ​പ്പോ​ള്‍ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​നി​ര്‍​ണ​യി​ച്ച് ജേ​മി മ​ക്‌ലാ​ര​ന്‍റെ ഗോ​ളെ​ത്തി. ഗ്രെ​ഗ് സ്റ്റീ​വ​ര്‍​ട്ടി​ന്‍റെ പാ​സ് ആ​യി​രു​ന്നു ഗോ​ളി​ലേ​ക്കു വ​ഴി​തെ​ളി​ച്ച​ത്.

സ്റ്റീ​വ​ര്‍​ട്ടി​ന്‍റെ പാ​സ് ക്ലി​യ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ ബം​ഗ​ളൂ​രു പ്ര​തി​രോ​ധ​ത്തി​നു പി​ഴ​ച്ചു. പ​ന്ത് റാ​ഞ്ചി​യ മ​ക്‌ലാ​ര​ന്‍ (96’) വെ​ട്ടി​ത്തി​രി​ഞ്ഞ് ഷോ​ട്ട് ഉ​തി​ര്‍​ത്തു. ബം​ഗ​ളൂ​രു എ​ഫ്‌​സി ഗോ​ള്‍ കീ​പ്പ​ര്‍ ഗു​ര്‍​പ്രീ​ത് സിം​ഗ് സ​ന്ധു​വി​നെ കീ​ഴ​ട​ക്കി പ​ന്ത് വ​ല​യി​ല്‍, മോ​ഹ​ന്‍ ബ​ഗാ​ന് ഐ​എ​സ്എ​ല്‍ ചാ​മ്പ്യ​ന്‍ പ​ട്ട​വും.

പ​ക​രം വീ​ട്ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല

2022-23 സീ​സ​ണ്‍ ഫൈ​ന​ലി​ല്‍ മോ​ഹ​ന്‍ ബ​ഗാ​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ പ​ക​രം വീ​ട്ടാ​ന്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കു സാ​ധി​ച്ചി​ല്ല. അ​ന്ന് നി​ശ്ചി​ത സ​മ​യ​ത്തി​നും അ​ധി​ക​സ​മ​യ​ത്തി​നും​ശേ​ഷം പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ ആ​യി​രു​ന്നു മോ​ഹ​ന്‍ ബ​ഗാ​ന്‍റെ ജ​യം.

മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ് എ​ന്ന പേ​രി​ലേ​ക്കു മാ​റി​യ​ശേ​ഷം ക്ല​ബ്ബി​ന്‍റെ ര​ണ്ടാം ഐ​എ​സ്എ​ല്‍ ചാ​മ്പ്യ​ന്‍​സ് ക​പ്പാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.