ആശയങ്ങള്‍ സംരംഭങ്ങളാക്കാം; ബിഗ് ഐഡിയ കോംപറ്റീഷനുമായി എംജിയുഐഎഫ്
ആശയങ്ങള്‍ സംരംഭങ്ങളാക്കാം; ബിഗ് ഐഡിയ  കോംപറ്റീഷനുമായി എംജിയുഐഎഫ്
Saturday, March 29, 2025 12:09 AM IST
കോ​ട്ട​യം: ക്രി​യാ​ത്മ​ക ആ​ശ​യ​ങ്ങ​ളെ സം​രം​ഭ​ങ്ങ​ളാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും അ​വ​സ​ര​മൊ​രു​ക്കി എം​ജി സ​ര്‍വ​ക​ലാ​ശാ​ലാ ഇ​ന്ന​വേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ബി​ഗ് ഐ​ഡി​യ കോം​പെ​റ്റീ​ഷ​ന്‍. വ​ള​ര്‍ന്നു​വ​രു​ന്ന സം​രം​ഭ​ക​ര്‍ക്ക് പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് രാ​ഷ്‌ട്രീ​യ ഉ​ച്ച​ത​ര്‍ ശി​ക്ഷാ അ​ഭി​യാ​ന്‍റെ(​റൂ​സ 2.0) സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ​ടെ മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ആ​ശ​യ രൂ​പീ​ക​ര​ണം, രൂ​പ​ക​ല്‍പ്പ​ന, പ്രോ​ട്ടോ​ട്ടൈ​പ്പ് വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ​യാ​ണ് ഗ്രാ​ന്‍റ് ല​ഭി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍ക്ക് എം​ജി​യു​ഐ​എ​ഫി​ല്‍ മൂ​ന്നു വ​ര്‍ഷ​ത്തെ ഇ​ന്‍കു​ബേ​ഷ​ന്‍ സൗ​ക​ര്യം, പേ​റ്റ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍, സീ​ഡ് ഫ​ണ്ടിം​ഗ്, നി​ക്ഷേ​പ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം, വി​പ​ണി വി​ദ​ഗ്ധ​രു​ടെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ ല​ഭി​ക്കും.


എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നി​ല​വി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും പ​ങ്കെ​ടു​ക്കാം. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷം സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍ത്തി​ച്ച​വ​രെ​യും പ​രി​ഗ​ണി​ക്കും.

മ​റ്റു പ​ദ്ധ​തി​ക​ളി​ല്‍ എം​ജി​യു​ഐ​എ​ഫ് ഫ​ണ്ട് ല​ഭി​ച്ച​വ​ര്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഏ​പ്രി​ല്‍ 16 വ​രെ ആ​ശ​യ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ https://www.mgu.ac.in, https://incubation.mguif.com/site/idea_fest/ എ​ന്നീ വെ​ബ് സൈ​റ്റു​ക​ളി​ല്‍. 8078010009.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.