അന്താരാഷ്‌ട്ര സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
അന്താരാഷ്‌ട്ര സ്വര്‍ണവില  സര്‍വകാല റിക്കാര്‍ഡില്‍
Thursday, September 12, 2024 11:53 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് പ​​ത്തു രൂ​​പ​​യും പ​​വ​​ന് 80 രൂ​​പ​​യു​​മാ​​ണ് കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 6,705 രൂ​​പ​​യും പ​​വ​​ന് 53,640 രൂ​​പ​​യു​​മാ​​യി.

സ്വ​​ര്‍ണ​​വി​​ല അ​​ന്താ​​രാ​​ഷ്‌​​ട്ര​​ത​​ല​​ത്തി​​ലെ എ​​ക്കാ​​ല​​ത്തേ​​യും ഉ​​യ​​ര്‍ന്ന നി​​ര​​ക്കാ​​യ ഔ​​ണ്‍സി​​ന് 2518 ഡോ​​ള​​റി​​ലാ​​ണു വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ 24 കാ​​ര​​റ്റ് ത​​ങ്ക​​ക്ക​​ട്ടി​​യു​​ടെ ബാ​​ങ്ക് നി​​ര​​ക്ക് ഒ​​രു കി​​ലോ​​ഗ്രാ​​മി​​ന് 74,00,000 രൂ​​പ​​യാ​​യി​​രു​​ന്നു.

ഇ​​തേ വി​​ല​​നി​​ല​​വാ​​രം തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ല്‍ സ​​മീ​​പ​​ഭാ​​വി​​യി​​ല്‍ ഒ​​രു കി​​ലോ​​ഗ്രാം 24 കാ​​ര​​റ്റ് ത​​ങ്ക​​ക്ക​​ട്ടി​​യു​​ടെ വി​​ല ഒ​​രു കോ​​ടി രൂ​​പ​​യി​​ലേ​​ക്ക് എ​​ത്തി​​യേ​​ക്കാം. അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല കൂ​​ടു​​ന്ന​​ത​​നു​​സ​​രി​​ച്ച് രൂ​​പ​​യു​​ടെ വി​​നി​​മ​​യ​​നി​​ര​​ക്ക് കൂ​​ടു​​ത​​ല്‍ ദു​​ര്‍ബ​​ല​​മാ​​കു​​ക​​യും ചെ​​യ്യും.


ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ്വ​​ര്‍ണ​​വി​​ല കാ​​ര്യ​​മാ​​യി കു​​റ​​യാ​​തെ മു​​ക​​ളി​​ലേ​​ക്കു​​ത​​ന്നെ​​യാ​​ണെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണു വ​​രു​​ന്ന​​തെ​​ന്ന് ഓ​​ള്‍ ഇ​​ന്ത്യ ജം ​​ആ​​ന്‍ഡ് ജ്വ​​ല്ല​​റി ഡൊ​​മ​​സ്റ്റി​​ക് കൗ​​ണ്‍സി​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ അ​​ഡ്വ.​​എ​​സ്.​​ അ​​ബ്‌​​ദു​​ൾ നാ​​സ​​ര്‍ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.