ഡോളറിനെതിരേ രൂ​പ​യ്ക്ക് റി​ക്കാ​ർ​ഡ് ഇടിവ്
ഡോളറിനെതിരേ രൂ​പ​യ്ക്ക് റി​ക്കാ​ർ​ഡ് ഇടിവ്
Tuesday, January 14, 2025 2:00 AM IST
മും​​ബൈ: അ​​മേ​​രി​​ക്ക​​ൻ ഡോ​​ള​​റി​​നെ​​തി​​രേ ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ ഇ​​ടി​​വ് സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ൽ. ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഒ​​രു ദി​​വ​​സ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച നേ​​രി​​ട്ട രൂ​​പ ഇ​​ന്ന​​ലെ 58 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 86.62 എന്ന ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ താ​​ഴ്ച​​യി​​ലാണു. ഡോ​​ള​​ർ ശ​​ക്തി​​പ്രാ​​പി​​ക്കു​​ന്ന​​തും ഡോ​​ള​​ർ ക​​ട​​പ​​ത്ര മൂ​​ല്യം വ​​ർ​​ധി​​ച്ച​​തും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​രു​​ന്ന​​തുമാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​യ​​ത്.

86.12നാ​​ണ് രൂ​​പ ഇ​​ന്ന​​ലെ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. ഇ​​ട​​യ്ക്ക് ഒ​​രു പൈ​​സ ഉ​​യ​​ർ​​ന്ന് 86.11 മൂ​​ല്യ​​ത്തി​​ലെ​​ത്തി. എ​​ന്നാ​​ൽ, അ​​വ​​സാ​​നം 58 പൈ​​സ ന​​ഷ്ട​​ത്തോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

2023 ഫെ​​ബ്രു​​വ​​രി ആ​​റി​​നുണ്ടായ 68 പൈ​​സ​​യു​​ടെ ഇ​​ടി​​വാ​​ണ് ഒരു ദിവസമുണ്ടായ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച.

2024 ഡി​​സം​​ബ​​ർ 30 ന് 85.52 ​​എ​​ന്ന ക്ലോ​​സിം​​ഗ് ലെ​​വ​​ലി​​ൽ നി​​ന്ന് ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ ഇ​​ന്ത്യ​​ൻ ക​​റ​​ൻ​​സി ഒ​​രു രൂ​​പ​​യി​​ല​​ധി​​കം ഇ​​ടി​​ഞ്ഞി​​ട്ടു​​ണ്ട്. 2024 ഡി​​സം​​ബ​​ർ 19നാ​​ണ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 85ലെ​​ത്തി​​യ​​ത്.

വെ​​ള്ളി​​യാ​​ഴ്ച വ്യാ​​പാ​​രം നി​​ർ​​ത്തു​​ന്പോ​​ൾ രൂ​​പ​​യു​​ടെ മൂ​​ല്യം 18 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 86.04ലാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യും ബു​​ധ​​നാ​​ഴ്ച​​യും ആ​​റു പൈ​​സ​​യു​​ടെ​​യും 17 പൈ​​സ​​യു​​ടെ​​യും ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം വ്യാ​​ഴാ​​ഴ്ച രൂ​​പ​​യു​​ടെ മൂ​​ല്യം അ​​ഞ്ചു പൈ​​സ ഉ​​യ​​ർ​​ന്നി​​രു​​ന്നു.

നി​​ക്ഷേ​​പ​​ക​​ർ കൂ​​ടു​​ത​​ലാ​​യി ഡോ​​ള​​റി​​നെ പി​​ന്തു​​ട​​രാ​​ൻ തു​​ട​​ങ്ങി​​യ​​ത് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള വി​​ദേ​​ശ മൂ​​ല​​ധ​​ന നി​​ക്ഷേ​​പം വ​​ൻ​​തോ​​തി​​ൽ പി​​ൻ​​വ​​ലി​​ക്കു​​ന്നതി​​നി​​ട​​യാ​​ക്കി. എ​​ക്സ്ചേ​​ഞ്ച് ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്ഐ​​ഐ) വെ​​ള്ളി​​യാ​​ഴ്ച 2,254.68 കോ​​ടി രൂ​​പ മൂ​​ല്യം വ​​രു​​ന്ന ഓ​​ഹ​​രി​​ക​​ൾ പി​​ൻ​​വ​​ലി​​ച്ചു.

ഈ ​​മാ​​സം ഇ​​തു​​വ​​രെ വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ളി​​ൽനി​​ന്ന് 21,357 കോ​​ടി രൂ​​പ പി​​ൻ​​വ​​ലി​​ച്ച​​താ​​യാ​​ണ് ക​​ണ​​ക്കു​​ക​​ൾ.


ജ​​നു​​വ​​രി മൂ​​ന്നി​​ന് അ​​വ​​സാ​​നി​​ച്ച ആ​​ഴ്ച​​യി​​ൽ രാ​​ജ്യ​​ത്തെ വി​​ദേ​​ശ നാണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രം 5.693 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ കു​​റ​​ഞ്ഞ് 634.585 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യ​​താ​​യി റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ വെ​​ള്ളി​​യാ​​ഴ്ച അ​​റി​​യി​​ച്ചു.

അ​​തേ​​സ​​മ​​യം, യു​​എ​​സി​​ൽ പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും മി​​ക​​ച്ച തൊ​​ഴി​​ൽ വ​​ള​​ർ​​ച്ച ഉ​​ണ്ടാ​​യി. ഇ​​ത് ഡോ​​ള​​റി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തി. ഇ​​ത് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കി​​ട​​യി​​ൽ ട്ര​​ഷ​​റി വ​​രു​​മാ​​നം ഉ​​യ​​ർ​​ന്ന​​ത് ഡോ​​ള​​റി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തി. ഇത് രൂ​​പ​​യ്ക്ക് ഇ​​ടി​​വു​​​​ണ്ടാ​​ക്കി​​യ​​താ​​യി വി​​ശ​​ക​​ല​​ന വി​​ദ​​ഗ്ധ​​ർ പ​​റ​​ഞ്ഞു.

കൂ​​ടാ​​തെ, യു​​എ​​സ് റ​​ഷ്യ​​ക്കെ​​തി​​രേ കൂ​​ടു​​ത​​ൽ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ ബ്രെ​​ന്‍റ് ഓ​​യി​​ലി​​ന്‍റെ വി​​ല ബാ​​ര​​ലി​​ന് 81 ഡോ​​ള​​റി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. ഇ​​തോ​​ടെ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രി​​ൽ ഡോ​​ള​​ർ ആ​​വ​​ശ്യ​​ക​​ത വ​​ർ​​ധി​​ച്ചു.

അ​​മേ​​രി​​ക്ക​​യു​​ടെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണൾ​​ഡ് ട്രം​​പി​​ന്‍റെ കീ​​ഴി​​ലു​​ള്ള പു​​തി​​യ ഭ​​ര​​ണ​​കൂ​​ടം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന വ്യാ​​പാ​​ര നിയന്ത്രണങ്ങളെ ഉറ്റുനോക്കി നി​​ക്ഷേ​​പ​​ക​​ർ ഇ​​തി​​ന​​കം ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തു​​ന്ന സ​​മ​​യ​​മാ​​ണി​​ത്.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക 0.29 ശ​​ത​​മാ​​ന​​ത്തിന്‍റെ മുന്നേറ്റമാണുണ്ടായത്. ഇ​​ത് ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഉ​​യ​​ർ​​ന്ന 109.80 നി​​ല​​വാ​​ര​​ത്തി​​ലാണ് വ്യാപാരം നടത്തുന്നത്. 10 വ​​ർ​​ഷ​​ത്തെ യു​​എ​​സ് ക​​ട​​പ​​ത്ര മൂ​​ല്യം 0.48 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 4.79 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. 2023 ന​​വം​​ബ​​ർ ശേ​​ഷ​​മു​​ള്ള ഉ​​യ​​ർ​​ച്ചാ​​ണി​​ത്.

ഓ​​ഹ​​രി വി​​പ​​ണി​​ക​​ളും ന​​ഷ്ട​​ത്തി​​ൽ

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ളാ​​യ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. സെ​​ൻ​​സെ​​ക്സ് 1048.90 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തോ​​ടെ 76,330.01 പോ​​യി​​ന്‍റി​​ലും നി​​ഫ്റ്റി 345.55 പോ​​യി​​ന്‍റ് ഇ​​ടി​​വോ​​ടെ 23,085.95 പോ​​യി​​ന്‍റി​​ലും വ്യാ​​പാ​​രം അ​​വസാ നിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.