യാ​ത്ര​ത്തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ബം​ഗ​ളൂ​രു-കൊ​ല്ലം സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍
യാ​ത്ര​ത്തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ബം​ഗ​ളൂ​രു-കൊ​ല്ലം  സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍
Thursday, April 17, 2025 2:08 AM IST
കോ​​ട്ട​​യം: യാ​​ത്ര​​ത്തി​​ര​​ക്ക് കു​​റ​​യ്ക്കാ​​ന്‍ ബം​​ഗ​​ളൂ​​രു-​​കൊ​​ല്ലം റൂ​​ട്ടി​​ല്‍ സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​ന്‍ ഓ​​ടി​​ക്കും. ഇ​​ന്നും 19നും ​​കൊ​​ല്ല​​ത്തേ​​ക്കും നാ​​ളെ​​യും 20നും ​കൊ​​ല്ല​​ത്തു​​നി​​ന്ന് ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു​​മാ​​ണ് സ​​ര്‍​വീ​​സ്. ബം​​ഗ​​ളൂ​​രു​​വി​​ല്‍​നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.50ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് രാ​​വി​​ലെ 6.20ന് ​​കൊ​​ല്ല​​ത്തെ​​ത്തും.

കൊ​​ല്ല​​ത്തു​​നി​​ന്നു രാ​​വി​​ലെ 10.45ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്ക് 1.30ന് ​​ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തും. കൃ​​ഷ്ണ​​രാ​​ജ​​പു​​രം, ബം​​ഗാ​​ര​​പ്പെ​​ട്ട്, സേ​​ലം, ഈ​​റോ​​ഡ്, തി​​രു​​പ്പൂ​​ര്‍, പൊ​​ഡ​​നൂ​​ര്‍, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ര്‍, ആ​​ലു​​വ, എ​​റ​​ണാ​​കു​​ളം നോ​​ര്‍​ത്ത്, കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ര്‍, മാ​​വേ​​ലി​​ക്ക​​ര, കാ​​യം​​കു​​ളം എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ല്‍ സ്റ്റോ​​പ്പു​​ണ്ടാ​​കും. ഒ​​രു ടൂ ​​ട​​യ​​ര്‍ എ​​സി, ഒ​​രു ത്രീ ​​ട​​യ​​ര്‍ എ​​സി, എ​​ട്ട് സെ​​ക്ക​​ന്‍​ഡ് ക്ലാ​​സ് സ്ലീ​​പ്പ​​ര്‍, ര​​ണ്ട് സെ​​ക്ക​​ന്‍​ഡ് ക്ലാ​​സ് ജ​​ന​​റ​​ല്‍ കോ​​ച്ചു​​ക​​ളു​​ണ്ടാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.