ഫാ. ഹെന്‍‌റി പട്ടരുമഠത്തില്‍ എസ്ജെ ഈശോസഭ പ്രൊവിന്‍ഷ്യല്‍
ഫാ.  ഹെന്‍‌റി പട്ടരുമഠത്തില്‍ എസ്ജെ ഈശോസഭ പ്രൊവിന്‍ഷ്യല്‍
Thursday, April 17, 2025 2:08 AM IST
കോ​​ഴി​​ക്കോ​​ട്: ഈ​​ശോ​​സ​​ഭ​​യു​​ടെ കേ​​ര​​ള പ്ര​​വി​​ശ്യ​​യു​​ടെ പു​​തി​​യ പ്രൊ​​വി​​ന്‍ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​റാ​​യി ഫാ. ​​ഹെ​​ൻ‌​​റി പ​​ട്ട​​രു​​മ​​ഠ​​ത്തി​​ലി​​നെ ഈ​​ശോ​​സ​​ഭാ സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍ ഫാ. ​​അ​​ര്‍ത്തൂ​​റോ സോ​​സ നി​​യ​​മി​​ച്ചു. 2025 ജൂ​​ണി​​ല്‍ അദ്ദേ​​ഹം സ്ഥാ​​ന​​മേ​​ല്‍ക്കും.

വ​​രാ​​പ്പു​​ഴ അ​​തി​​രൂ​​പ​​ത​​യി​​ലെ പൊ​​റ്റ​​ക്കു​​ഴി ഇ​​ട​​വ​​ക​​യി​​ല്‍ പ​​രേ​​ത​​രാ​​യ പി.​​ടി. ജോ​​ര്‍ജ്-​​കാ​​ത​​റി​​ന്‍ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി 1964 ല്‍ ​​ജ​​നി​​ച്ച ഹെ​​ന്‍‌​​റി 1986ല്‍ ​​ഈ​​ശോ​​സ​​ഭ​​യി​​ല്‍ ചേ​​ര്‍ന്നു. കോ​​ഴി​​ക്കോ​​ട്, ഡി​​ണ്ടി​​ഗ​​ല്‍, കാ​​ല​​ടി, പൂ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി പ​​ഠ​​ന​​വും ഈ​​ശോ​​സ​​ഭ പ​​രി​​ശീ​​ല​​ന​​വും പൂ​​ര്‍ത്തി​​യാ​​ക്കി​​യ​​ശേ​​ഷം 1995 ല്‍ ​​വൈ​​ദി​​ക​​നാ​​യി.


റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഗ്രി​​ഗോ​​റി​​യ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍നി​​ന്നു ഡോ​​ക്ട​​റേ​​റ്റ് നേ​​ടി​​യ ഫാ. ​​ഹെ​​ൻ‌​​റി കാ​​ല​​ടി സ​​മീ​​ക്ഷ​​യി​​ലെ ഇ​​ന്ത്യ​​ന്‍ സ്പി​​രി​​ച്ച്വാ​​ലി​​റ്റി സെ​​ന്‍റ​​റി​​ന്‍റെ സു​​പ്പീ​​രി​​യ​​ര്‍, പ്ര​​ഫ​​സ​​ര്‍, ഡ​​യ​​റ​​ക്ട​​ര്‍ എ​​ന്നീ നി​​ല​​ക​​ളി​​ല്‍ സേ​​വ​​നം ചെ​​യ്തു.

ഏ​​റെ​​ക്കാ​​ല​​മാ​​യി റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ബി​​ബ്ലി​​ക്കൽ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ പ്ര​​ഫ​​സ​​റാ​​ണ്. നി​​ല​​വി​​ല്‍ ഈ ​​സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഡീ​​ന്‍ ആ​​യും പൊ​​ന്തി​​ഫി​​ക്ക​​ല്‍ ബൈ​​ബി​​ള്‍ ക​​മ്മീ​​ഷ​​നി​​ലെ അം​​ഗ​​മാ​​യും ഫാ. ​​ഹെ​​ന്‍‌​​റി പ​​ട്ട​​രു​​മ​​ഠ​​ത്തി​​ല്‍ സേ​​വ​​നം ചെ​​യ്തു വ​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.