കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്താതെ മുനമ്പം പ്രശ്‌നം തീരില്ല: ജോസ് കെ. മാണി
കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്താതെ  മുനമ്പം പ്രശ്‌നം തീരില്ല: ജോസ് കെ. മാണി
Friday, April 18, 2025 2:56 AM IST
കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്‍ മു​ന​മ്പ​ത്തെ ഭൂ​മിപ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു പ്രാ​യോ​ഗി​ക​മാ​യി ഉ​ത​കു​ന്ന​ത​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​സ്വീ​ക​രി​ച്ച​തെ​ന്ന് പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

ബി​ല്‍ നി​യ​മ​മാ​കു​മ്പോ​ള്‍ മു​ന്‍കാ​ല പ്രാ​ബ​ല്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ മു​ന​മ്പം നി​വാ​സി​ക​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ക​യു​ള്ളു​വെ​ന്ന് ബി​ല്ലി​നെക്കു​റി​ച്ചു ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ ആ​വ​ര്‍ത്തി​ച്ച് കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.

വ​ഖ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്‍ നി​യ​മ​മാ​കു​മ്പോ​ള്‍ മു​ന​മ്പം വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​നു കൃ​ത്യ​മാ​യ ഭേ​ദ​ഗ​തി നി​ര്‍ദേ​ശം ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നും പാ​ര്‍ട്ടി പാ​ര്‍ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.ഇ​തൊ​ന്നു​മി​ല്ലാ​തെ വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്‍ നി​യ​മ​മാ​യ​പ്പോ​ള്‍ മു​ന​മ്പം നി​വാ​സി​ക​ള്‍ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

മു​ന​മ്പ​ത്തെ ഭൂ​മി ഉ​ട​മ​സ്ഥ​ര്‍ കൈ​മാ​റി​യ​പ്പോ​ള്‍ നി​ബ​ന്ധ​ന​ക​ളോ​ടുകൂ​ടി​യാ​ണ് അ​തു ചെ​യ്തി​ട്ടു​ള്ള​ത്. നി​ബ​ന്ധ​ന​ക​ളോ​ടെ കൈ​മാ​റു​ന്ന​ത് വ​ഖ​ഫി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത​ല്ല.


ഇ​പ്ര​കാ​ര​മു​ള്ള സ​മാ​ന​വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​ത് മു​ന്‍കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ​യു​ള്ള നി​യ​മ ഭേ​ദ​ഗ​തി​യാ​ണ് അ​നി​വാ​ര്യ​മാ​യി​ട്ടു​ള്ള​തെ​ന്നും കേ​ര​ള​ത്തി​ല്‍ ജ​ന്മി​മാ​രാ​ല്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട് മി​ച്ച​ഭൂ​മി വാ​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ 2005ല്‍ ​കെ.​എം. മാ​ണി റ​വ​ന്യു വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് 7ഇ ​എ​ന്ന ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നു.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട ക​ര്‍ഷ​ക കു​ടും​ബ​ങ്ങളെ യാ​ണ് വ്യ​വ​ഹാ​ര​ക്കു​രു​ക്കു​ക​ളി​ല്‍നി​ന്നും ഇ​ങ്ങ​നെ ര​ക്ഷി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ഖ​ഫ് നി​യ​മ​ത്തി​ല്‍ മു​ന​മ്പ​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മ ഭേ​ദ​ഗ​തി നി​ർ​ത്തു​ക​യോ വ്യ​വ​സ്ഥ ഉ​ള്‍പ്പെ​ടു​ത്തു​ക​യോ ചെ​യ്‌​തെ​ങ്കി​ല്‍ മാ​ത്ര​മേ മു​ന​മ്പ​ത്ത് 600 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ക്ക് നീ​തി ല​ഭ്യ​മാ​വൂ.

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യു​ടെ താ​ത്കാ​ലി​ക ഉ​ത്ത​ര​വ് കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​നി​ല​പാ​ടി​നെ ശ​രി​വയ്ക്കുന്ന​താ​ണെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.