നഴ്‌സിംഗ് കോളജ് റാഗിംഗ്: പ്രതികള്‍ക്ക് ജാമ്യം
നഴ്‌സിംഗ് കോളജ് റാഗിംഗ്: പ്രതികള്‍ക്ക് ജാമ്യം
Friday, April 11, 2025 2:17 AM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍: കോ​​​ട്ട​​​യം സ​​​ര്‍ക്കാ​​​ര്‍ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജി​​​ലെ റാ​​​ഗിം​​​ഗ് കേ​​​സ് പ്ര​​​തി​​​ക​​​ള്‍ക്ക് ജാ​​​മ്യം. കോ​​​ട്ട​​​യം ജി​​​ല്ലാ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പ്ര​​​തി​​​ക​​​ളു​​​ടെ പ്രാ​​​യ​​​വും മു​​​മ്പ് കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​ല്ലെ​​​ന്ന​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ജാ​​​മ്യം ന​​​ല്‍കി​​​യ​​​ത്.

കോ​​​ട്ട​​​യം സ​​​ര്‍ക്കാ​​​ര്‍ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജി​​​ലെ ജി​​​എ​​​ന്‍എം കോ​​​ഴ്‌​​​സി​​​ലെ ഒ​​​ന്നാം വ​​​ര്‍ഷ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​യ ആ​​​റു പേ​​​രാ​​​ണ് സീ​​​നി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ക്രൂ​​​ര​​​വും പ്രാ​​​കൃ​​​ത​​​വു​​​മാ​​​യ റാ​​​ഗിം​​​ഗി​​​ന് ഇ​​​ര​​​യാ​​​യ​​​ത്.


മൂ​​​ന്നി​​​ല​​​വ് കീ​​​രി​​​പ്ലാ​​​ക്ക​​​ല്‍ സാ​​​മു​​​വേ​​​ല്‍ (20), പു​​​ല്‍പ്പ​​​ള്ളി ഞാ​​​വ​​​ല​​​ത്ത് ജീ​​​വ (19), മ​​​ഞ്ചേ​​​രി പ​​​യ്യ​​​നാ​​​ട് ക​​​ച്ചേ​​​രി​​​പ്പ​​​ടി റി​​​ജി​​​ല്‍ ജി​​​ത്ത് (20), മ​​​ല​​​പ്പു​​​റം വ​​​ണ്ടൂ​​​ര്‍ ക​​​രു​​​മാ​​​ര​​​പ്പ​​​റ്റ രാ​​​ഹു​​​ല്‍ രാ​​​ജ് (22), കോ​​​രു​​​ത്തോ​​​ട് മ​​​ടു​​​ക്ക നെ​​​ടു​​​ങ്ങാ​​​ട്ട് വി​​​വേ​​​ക് (21) എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണ് ജാ​​​മ്യം ല​​​ഭി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.