വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബുധനാഴ്ച പൊതുദര്‍ശനത്തിന് വയ്ക്കും. മാര്‍പാപ്പ താമസിച്ചിരുന്ന സാന്താ മാര്‍ത്താ ഹോസ്റ്റലിലാണ് നിലവില്‍ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്.
വത്തിക്കാനില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍ ഇവിടെ പ്രാര്‍ഥനാശുശ്രൂഷകള്‍ നടത്തുകയാണ്. ബുധനാഴ്ച ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിക്കും.
അതേസമയം സംസ്കാര സമയം ഉള്‍പ്പെടെ തീരുമാനിക്കാനായി ഇന്ന് ഉച്ചയ്ക്ക് 12:30ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിലവില്‍ ഇവിടെയുള്ള കര്‍ദിനാള്‍മാർ യോഗം ചേർന്നിട്ടുണ്ട്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ ജിയോവനി ബാറ്റിസ്റ്റ്യൂട്ടയാണ് യോഗം വിളിച്ചു ചേര്‍ത്തത്.
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സംസ്കാരം ഉണ്ടായേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കർദിനാൾമാരുടെ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.