തി​രു​വ​ന​ന്ത​പു​രം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ‌‌​യി വി​ജ​യ​ൻ. മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ​യും ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി വ്യ​ക്തി​ജീ​വി​ത​വും വൈ​ദി​ക ജീ​വി​ത​വും ഒ​രു​പോ​ലെ സ​മ​ർ​പ്പി​ച്ച മാ​തൃ​കാ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ‌‌‌​യെ​ന്ന് മു​ഖ്യ​മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

അ​ടി​ച്ച​മ​ർ​ത്ത​ലി​നും ചൂ​ഷ​ണ​ത്തി​നും വി​ധേ​യ​മാ​കു​ന്ന മു​ഴു​വ​ൻ മ​നു​ഷ്യ വി​ഭാ​ഗ​ങ്ങ​ളോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പു​ല​ർ​ത്തി​യ മ​ന​സാ​യി​രു​ന്നു മാ​ർ​പാ​പ്പ‌‌​യു‌​ടേത്.

മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ വേ​ദ​നി​ക്കു​ന്ന ലോ​ക ജ​ന​ത​യോ​ട് ആ​കെ​യും വി​ശ്വാ​സ സ​മൂ​ഹ​ത്തി​നോ​ട് പ്ര​ത്യേ​കി​ച്ചും അ​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​കൊ​ള്ളു​ന്നു​വെ​ന്നും മുഖ്യമന്ത്രി കു​റി​ച്ചു.