തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 23ന് ചേരാനിരുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവച്ചതായി അധ്യക്ഷൻ കെ.സുധാകരന് അറിയിച്ചു.
എല്ലാ മനുഷ്യരേയും ഒരുപോലെ കണ്ടിരുന്ന വലിയ മനുഷ്യ സ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കെ.സുധാകരന് എംപി അനുസ്മരിച്ചു. സമാധാനത്തിന്റെ സന്ദേശ വാഹകനായിരുന്നു മാര്‍പാപ്പ. ഭീകരതയും അഭയാര്‍ഥി പ്രശ്നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹം നിലപാടുകള്‍ തുറന്നു പറഞ്ഞിരുന്നു.
വ്യക്തി ജീവിതവും വൈദിക ജീവിതവും മനുഷ്യനന്മക്കായി ഉഴിഞ്ഞുവെച്ച മാര്‍പാപ്പയുടെ വിയോഗം ലോകത്തിന് വലിയ നഷ്ടമാണ്. ലോകത്തിന് മുഴുവന്‍ വഴികാട്ടിയും വെളിച്ചവുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.