തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്നുവെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ജനതയെ ഹൃദയത്തോട് ചേർത്തും സ്നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയൻ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും സതീശൻ കുറിച്ചു. വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ എന്നും സതീശൻ കുറച്ചു.