കോട്ടയം: ക്രൈസ്തവ സന്ദേശത്തേ ലോകത്തിന് ഉള്‍കൊള്ളാനാവുന്ന രീതിയില്‍ അവതരിപ്പിച്ച വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഈ കാലഘട്ടത്തില്‍ സഭയെ ഏറ്റവും ജനകീയമായി അവതരിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്ന് ആര്‍ച്ച്ബിഷപ് പ്രതികരിച്ചു.
വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന് തോന്നിയ കാലഘട്ടത്തില്‍ കത്തോലിക്കാസഭയെ ഏറ്റവും പ്രസക്തമായി നിര്‍ത്തിയ മാര്‍പാപ്പയാണ്. കോവിഡ് കാലത്തുപോലും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് അദ്ദേഹം.
സഭ എല്ലാവരുടേതുമാണെന്നതാണ് അദ്ദേഹത്തിന്റെ ചിന്ത. വത്തിക്കാനിലെ പല വകുപ്പുകളുടെയും തലപ്പത്ത് വനിതകളെ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പരിഷ്കാരമാണ്. കാലഘട്ടത്തിന് വലിയ സംഭാവനകള്‍ നല്കിയ മഹാനായ മാര്‍പാപ്പയാണ് അദ്ദേഹമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.