കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു.

അ​ദ്ദേ​ഹം മ​ട​ങ്ങി ഒ​മ്പ​തു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി ന​ൽ​കാ​നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ അ​തു പോ​ലും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. കൊ​ച്ചി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന​ത​ല അം​ഗ​ത്വ പ്ര​ചാ​ര​ണ ശി​ൽ​പ​ശാ​ല​യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.