കേരളാ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷം: കെഎസ്യു പ്രവർത്തകർക്കെതിരെ കേസ്
Thursday, September 12, 2024 6:59 AM IST
തിരുവനന്തപുരം: കേരളാ സർവകലാശാല സെനറ്റ് തെരഞ്ഞെുപ്പിനെത്തുടർന്നുണ്ടായ സംഘർത്തിൽ കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. സർവകലാശാല ജിവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ആക്രമിച്ചതിനാണ് കേസെടുത്തത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിന് രജിസ്ട്രാർ ഇന്ന് പരാതി നൽകും. വോട്ടെണ്ണലിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. സംഘർഷത്തെതുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചിരുന്നു. ഇലക്ഷൻ റദ്ദാക്കിയതായും സർവകലാശാല അറിയിച്ചു.
സംഘർഷത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതികളെ രക്ഷിച്ചതെന്ന് പോലീസ് പറയുന്നു, എന്നാൽ എഫ്ഐആറിൽ ആരുടെയും പേര് പറഞ്ഞ് പ്രതി ചേർത്തിട്ടില്ല.