അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷിക്കണം: കെ.ഇ. ഇസ്മായിൽ
Thursday, September 12, 2024 12:02 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് ഗുരുതര വിഷയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് യോഗത്തിനുശേഷം എഡിജിപിയെ മാറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. എന്തു കൊണ്ടാണ് എഡിജിപിയെ മാറ്റാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.