പാലക്കാട് യുവതിക്ക് വെട്ടേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിഷം കഴിച്ച നിലയില്‍
Thursday, September 12, 2024 7:53 AM IST
പാലക്കാട്: കഞ്ചിക്കോട് പുല്ലരിയുന്നതിനിടെ യുവതിയെ വെട്ടേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സൈമണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപമാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
23 വയസുകാരിക്ക് വെട്ടേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ രാവിലെ പത്തു മണിയോടെയാണ് 23 വയസുകാരിക്ക് വെട്ടേറ്റത്. വീടിനോട് ചേര്‍ന്ന പച്ചക്കറിതോട്ടത്തിൽ നിന്നും യുവതിയും അമ്മയും പുല്ലരിയുകയായിരുന്നു. ഇതിനിടെ ഭക്ഷണമെടുക്കാൻ അമ്മ വീട്ടിലേക്ക് പോയ സമയത്താണ് തക്കംപാര്‍ത്തിരുന്ന പ്രതി പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ചത്.
ഇത് തടയുന്നതിനിടെ യുവതിയുടെ കൈയിലെ അരിവാൾ പിടിച്ചു വാങ്ങി തലയിൽ വെട്ടുകയായിരുന്നു.