വിദ്വേഷ പ്രസംഗം; ബിജെപി എംഎൽഎ നിതേഷ് റാണെയ്ക്കെതിരേ വീണ്ടും കേസ്
Friday, September 6, 2024 2:04 AM IST
മുംബൈ: മുസ്ലിംകൾക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ നിതേഷ് റാണയ്ക്കെതിരേ ബീഡ് ജില്ലയിൽ കേസ്. ഇതോടെ റാണ അഹമ്മദ്നഗറിൽ നടത്തിയ പ്രസംഗത്തിൽ നാല് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
റാണയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച മുന്നൂറിലേറെ മുസ്ലിംകൾ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.