ചാഞ്ചാടി വീണ്ടും താഴേക്ക്; സ്വർണവില കുറഞ്ഞു
Thursday, September 12, 2024 11:44 AM IST
കൊച്ചി: ബുധനാഴ്ച ഉയർന്ന സ്വർണവില ഇന്ന് താഴേക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,640 രൂപയിലും ഗ്രാമിന് 6,705 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5,560 രൂപയിലെത്തി.
ആറുദിവസങ്ങൾക്ക് ശേഷം ഇന്നാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച 280 രൂപ വർധിച്ചിരുന്നു. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ബുധനാഴ്ച സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായത്. കഴിഞ്ഞ മാസം 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.
അന്താരാഷ്ട്ര തലത്തിൽ, ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 4.50 ഡോളർ (0.018%) ഉയർന്ന് 2,516.78 ഡോളർ എന്നതാണ് നിരക്ക്.