ധ്രു​വ് റാ​ഠി​യു​ടെ വീ​ഡി​യോ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വച്ച​തി​ന് അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സ്
ധ്രു​വ് റാ​ഠി​യു​ടെ വീ​ഡി​യോ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വച്ച​തി​ന് അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സ്
Saturday, June 1, 2024 7:50 AM IST
മും​ബൈ: യൂ​ട്യൂ​ബ​ർ ധ്രു​വ് റാ​ഠി​യു​ടെ വീ​ഡി​യോ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വച്ച​തി​ന് അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സെ​ടു​ത്തു. പാ​ൽ​ഗ​ഡ് ജി​ല്ല​യി​ലെ വ​സാ​യി​യി​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ആ​ദേ​ഷ് ബ​ൻ​സോ​ഡെ​യ്‌​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ഹാ​രാ​ഷ്ട്ര മീ​ര ഭ​യ​ന്ദ​ർ വ​സ​യ് വി​രാ​ർ പോലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മോ​ദി​യ്ക്ക് ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ണ്ടെ​ന്ന് ധ്രു​വ് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​നാ​ണ് കേ​സ്.


അ​ധി​ക്ഷേ​പ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചെ​ന്നാ​രോ​പി​ച്ച് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വോ​ട്ട് ചെ​യ്യാ​ൻ പോ​കും മു​ൻ​പ് കാ​ണു​ക എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു വീ​ഡി​യോ ബാ​ർ അ​സോ​സി​യേ​ഷ​ൻ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ച​ത്.
Related News
<